April 19, 2025 |

സിനിമകളുടെ പെരുമഴയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും

55-ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തുടക്കം

55-ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ പനാജിയിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വൈകീട്ട് 5 മണിക്ക് നടക്കും. ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, കേന്ദ്ര വാര്‍ത്താ വിനിയോഗ സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഓസ്‌ട്രേലിയന്‍ സംവിധായകനായ ഫിലിപ്പ് നോയ്സിന് സമ്മാനിക്കും. മൈക്കിള്‍ ഗ്രേയ്സി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമായ ബെറ്റര്‍ മാന്‍ ആണ് ഉദ്ഘാടന ചിത്രം. 55th IFFI at Goa

81 രാജ്യങ്ങളില്‍ നിന്നും 180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്നത്. നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്ലെസ്സിയുടെ ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ റാവ്‌സാഹേബ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഓസ്ട്രേലിയ ആണ് ഇത്തവണ മേളയിലെ കണ്‍ട്രി ഓഫ് ഫോക്കസ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി ചെയര്‍മാനായ ഈ വിഭാഗത്തില്‍ ബ്ലെസ്സിയുടെ ആടുജീവിതം, രാഹുല്‍ സദാശിവന്റെ ഭ്രമയുഗം, അര്‍ഫാസ് അയൂബിന്റെ ലെവല്‍ ക്രോസ് എന്നീ മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ പ്രധാന പ്രദര്‍ശനങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, 12വേ ഫെയില്‍, കല്‍ക്കി 2898 AD എന്നിവയും കാണാം.

അന്താരാഷ്ട്ര മത്സരവിഭാഗം

1. ആടുജീവിതം (ദി ഗോട്മെന്‍); ബ്ലെസി

2. ആര്‍ട്ടിക്കിള്‍ 370; ആദിത്യ സുഹാസ് ജംഭാലെ.

3. റാവ്‌സാഹേബ്; നിഖില്‍ മഹാജന്‍.

ഇന്ത്യന്‍ പനോരമ വിഭാഗം

ചന്ദ്രപ്രകാശ് ദ്വിവേദി ചെയര്‍മാനായ ഈ വിഭാഗത്തില്‍ 25 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

സ്വതന്ത്ര വീർ സവർക്കർ – ഉദ്ഘാടന ചിത്രം

പ്രദര്‍ശനത്തിന് തെരെഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍:

1. ആടുജീവിതം – ബ്ലെസ്സി സംവിധാനം.

2. ഭ്രമയുഗം – മമ്മൂട്ടി പ്രധാനവേഷത്തില്‍, രാഹുല്‍ സദാശിവന്‍ സംവിധാനം.

3. ലെവല്‍ ക്രോസ് – അര്‍ഫാസ് അയൂബ് സംവിധാനം.

മറ്റ് ചിത്രങ്ങള്‍

തമിഴ് ചിത്രം ജി:ഗര്‍തണ്ട ഡബിള്‍ എക്‌സ് (കാര്‍ത്തിക് സുബ്ബരാജ്).

വാക്സിന്‍ വാര്‍ (അശ്വിന്‍ കുമാര്‍).

35-ചിന്ന കഥ കാഡു (നന്ദകിശോര്‍ ഇമാനി).

മെയിന്‍ സ്ട്രീം വിഭാഗം:

മഞ്ഞുമ്മല്‍ ബോയ്‌സ് – ചിദംബരം സംവിധാനം.

12വേ ഫെയില്‍ – വിനു വിനോദ് ചോപ്ര.

കല്‍ക്കി 2898 AD – പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനം.

ഉദ്ഘാടന ചിത്രമായ ബെറ്റര്‍ മാന്‍ മുതല്‍ സമാപന നാളിലെ പ്രധാന പ്രദര്‍ശനങ്ങള്‍ വരെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പരിപാടികള്‍ സിനിമാ ആസ്വാദകരുടെ പ്രതീക്ഷകളെ ഏറെ ഉയര്‍ത്തുന്നു. പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമാറോ പദ്ധതി പ്രകാരമുള്ള 100 വിജയികളെ മേളയില്‍ പ്രഖ്യപിക്കും. വ്യത്യസ്ത വിഭാഗങ്ങളിലായി 47-ഓളം വനിതാ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. കൂടാതെ 66 യുവ, നവാഗത സംവിധായകരുടെ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കാഴ്ചശക്തിയും കേള്‍വി ശക്തിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 55th IFFI at Goa

content summary; 55th IFFI at Goa

Leave a Reply

Your email address will not be published. Required fields are marked *

×