ആഘോഷമാക്കപ്പെട്ട സെലിബ്രിറ്റി വിവാഹങ്ങളും, ചർച്ചയാകപ്പെട്ട വിവാഹ മോചനങ്ങളും

സ്‌ക്രീനിൽ കാണുന്ന മികച്ച കെമിസ്ട്രി ജീവിതത്തിലും പ്രകടമാക്കുന്ന താരങ്ങൾ ഒരുപാട് ഉണ്ട്. എന്നാൽ, ചിലപ്പോൾ അത്ര ലളിതമായി കാര്യങ്ങൾ മുന്നോട്ട് പോകാതെയും വരാം.

എ.ആർ റഹ്‌മാൻ

സംഗീത സംവിധായകൻ എ.ആർ റഹ്മാനും അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനുവും 29 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്. സൈറയാണ് ആദ്യം ഈ കാര്യം പുറത്ത് വിട്ടത്. പിന്നാലെയാണ് എ.ആർ. റഹ്മാൻ എക്സിലൂടെ പ്രതികരിച്ചത്. തീരുമാനം ഉറപ്പിച്ചുകൊണ്ട് സൈറയുടെ വക്കീൽ പത്രക്കുറിപ്പും ഇറക്കിയിരുന്നു. 1995 ൽ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിലൂടെ ആണ് ഇരുവരും ജീവിതത്തിൽ ഒരുമിച്ചത്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കുത്തിക്കുകയിരുന്ന റഹ്മാന് വേണ്ടി അമ്മയാണ് പെണ്ണ് അന്വേഷിച്ചതും വിവാഹം ഉറപ്പിച്ചതും എല്ലാം. വിവാഹബന്ധം മുപ്പതാം വർഷത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ ഇടയിലാണ് ഡിവോഴ്സ് ആകുന്നു എന്ന് സൈറ അറിയിച്ചത്. വിവാഹമോചന പ്രഖ്യാപനത്തിനിടയിൽ ആണ് റഹ്‌മാനും സൈറയും ഏറ്റവും ഒടുവിൽ ഒരുമിച്ചു പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. Celebrity Breakups

മോഹിനി ഡേയ്

എ ആര്‍ റഹ്‌മാന്‍ വിവാഹ മോചനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് വിവാഹ മോചനം പ്രഖ്യാപിച്ചതാണ് ആളുകളില്‍ കൗതുകം ഉണ്ടാക്കുന്നത്. റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ ആണ് താന്‍ വിവാഹ മോചിതയാകുന്നു എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

ജീവിതത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും വേണ്ട് വ്യത്യസ്‌തമായ കാര്യങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അതിന് വേർപിരിയുന്നത് തന്നെയാണ് നല്ലത്. പരസ്‌പര സമ്മതത്തോടെയാണ് ഈ തീരുമാനം എടുത്തത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും എന്നും മോഹിനിയും ഹാർച്ചസും പറഞ്ഞു.

താരവിവാഹങ്ങളും വേർപിരിയലുകളും എല്ലായ്പ്പോഴും വാർത്തകൾക്ക് ഇടയാക്കാറുണ്ട്. സ്‌ക്രീനിൽ കാണുന്ന മികച്ച കെമിസ്ട്രി ജീവിതത്തിലും പ്രകടമാക്കുന്ന താരങ്ങൾ ഒരുപാട് ഉണ്ട്. എന്നാൽ, ചിലപ്പോൾ അത്ര ലളിതമായി കാര്യങ്ങൾ മുന്നോട്ട് പോകാതെയും വരാം.

 

ലിസ്സി പ്രിയദർശൻ

2014-ൽ 24 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിയദർശനും നടി ലിസിയും വേർപിരിഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് നിരവധി വിജയകരമായ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2016-ൽ ഇരുവരും വിവാഹമോചനത്തിനായി ഔദ്യോഗികമായി ഹർജി സമർപ്പിച്ചു പരസ്പര സമ്മതത്തോടെയായിരുന്നു ഈ തീരുമാനം. “ഈ ദൈർഘ്യമേറിയ, പലപ്പോഴും അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള പാതയുടെ അവസാനം എത്തി. ഇനി നമുക്കെല്ലാവർക്കും മുന്നോട്ട് പോകാം,” വിവാഹമോചനത്തെ കുറിച്ചുള്ള പ്രസ്താവനയിൽ ലിസി ഇങ്ങനെയാണ് പ്രതികരിച്ചത്. ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ രണ്ട് മക്കളുണ്ട് കല്യാണിയും, സിദ്ധാർത്ഥും. വിവാഹമോചനത്തിനുശേഷം, പ്രിയദർശനും ലിസിയും അവരുടെ ജീവിതം അവിവാഹിതരായി തന്നെ തുടരുകയാണ്.

മഞ്ജു വാര്യർ, ദിലീപ്

മലയാള സിനിമയിലെ പ്രശസ്ത താര ജോഡികളായ മഞ്ജു വാര്യരും ദിലീപും ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടയാളുകൾ ആയിരുന്നു. 1998-ൽ പുറത്തിറങ്ങിയ ‘സല്ലാപം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും പരസ്പരം പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലും ആകുന്നത്. 1998-ൽ ദിലീപും മഞ്ജു വാര്യരും വിവാഹിതരായി. ദമ്പതികൾക്ക് മീനാക്ഷി എന്ന മകളുണ്ട്, കൂടാതെ 17 വർഷം ചേർന്ന് കുടുംബജീവിതം നയിച്ചു.

എങ്കിലും, അതിനിടയിൽ ദിലീപിനും കാവ്യ മാധവനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ തുടരുകയും, ഈ ഗോസിപ്പുകൾ ദമ്പതികളുടെ വിവാഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി കണക്കാക്കപ്പെടുകയും ചെയ്തു. 2015-ൽ മഞ്ജുവും ദിലീപും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.
ഒരു വർഷത്തിന് ശേഷം, ദിലീപ് കാവ്യ മാധവനുമായി വിവാഹിതനായി. കാവ്യയും ദിലീപും, മഞ്ജുവുമായുള്ള വിവാഹമോചനത്തിൽ കാവ്യയ്ക്ക് പങ്കില്ലെന്ന വാദങ്ങൾ നിരന്തരം നിഷേധിച്ചു. മഞ്ജുവും ദിലീപും വേർപെട്ട ശേഷമുള്ള ജീവിതത്തിൽ തങ്ങളുടെ സ്വതന്ത്രമായ വഴി കണ്ടെത്തുകയും, വിജയകരമായ വ്യക്തിജീവിതം നയിക്കുകയുമാണ്. മഞ്ജു വാരിയർ തന്റെ സിനിമ ലോകത്തേക്ക് കടക്കുകയും മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്ന തിരക്കിലുമാണ് താരമിപ്പോൾ.

ഉർവശി, മനോജ് കെ ജയൻ

നാടിനടന്മാരായ ഉർവ്വശിയും മനോജ് കെ ജയനും തങ്ങളുടെ കരിയറിന്റെ ഉന്നതയിൽ നിൽക്കുന്ന സമയത്താണ് പ്രണയത്തിലാകുന്നത്‌. 2000-ൽ രണ്ടുപേരും വിവാഹിതരായി ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയം തീർത്ത ഈ താരങ്ങൾ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടു. എന്നാൽ, എട്ട് വർഷങ്ങൾക്കുശേഷം അവരുടെ ബന്ധം തകരുകയും, 2008-ൽ വേർപിരിയലിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഈ വേർപിരിയൽ നിരവധി വിവാദങ്ങളും ആരോപണങ്ങളും സൃഷ്ടിച്ചു. മനോജ് കെ ജയൻ ഉർവ്വശിയെ മദ്യപാനിയെന്ന് ആരോപിച്ചതോടെ പ്രശ്നങ്ങൾ കടുക്കുകയും മറുപടി ആരോപണങ്ങളുമായി പരസ്പരം ഒരു വാക്കു തർക്കങ്ങൾ ഉയരുകയും ചെയ്തു. ദമ്പതികൾക്ക് ഒരു മകളുണ്ട്. എന്നാൽ, കാലവും ജീവിതവും അവരെ വ്യത്യസ്ത പാതകളിലേക്ക് നയിച്ചു. 2011-ൽ മനോജ് കെ ജയൻ വീണ്ടും വിവാഹിതനായി, അതേസമയം ഉർവ്വശിയും തന്റെ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു.

സാമന്ത, നാഗചൈതന്യ

സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വേർപിരിയലുകളിൽ ഏറ്റവും ഏറെ ചർച്ചയായത് സമന്തയുടെയും നാഗചൈതന്യയുടെയും കാര്യമായിരുന്നു.
വർഷങ്ങളോളം നീണ്ട സൗഹൃദത്തിന് ശേഷം പ്രണയത്തിലായ സമാന്തയും നാഗ ചൈതന്യയും വിവാഹത്തിലേക്ക് കടന്നതും ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കിയിരുന്നു. വിവാഹശേഷം ഇരുവരും സിനിമാ ലോകത്ത് സജീവമായിരുന്നു. എന്നാൽ, ഒരുദിവസം പെട്ടെന്ന് ഇരുവരും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും മാദ്ധ്യമങ്ങളും അതിന് പിന്നിലെ കാരണങ്ങൾ തേടിത്തുടങ്ങി.

ഈ സംഭവത്തിന്മേൽ മകന്റെ വിവാഹമോചനത്തെക്കുറിച്ച് നാഗാർജുന നൽകിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സമാന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്നാണ് നാഗാർജുന വെളിപ്പെടുത്തിയത്. ഈ തീരുമാനം നാഗചൈതന്യയും അംഗീകരിച്ചു, അതിനാലാണ് ഇരുവരും വേർപിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മകന്റെ തീരുമാനത്തിൽ എതിർപ്പില്ലാതിരുന്നെങ്കിലും നാഗചൈതന്യക്ക് ഈ ഘട്ടത്തിൽ വലിയ മാനസിക സംഘട്ടനങ്ങളുണ്ടായിരുന്നുവെന്നും നാഗാർജുന സൂചിപ്പിച്ചു. “ഞാൻ എന്താണ് വിചാരിക്കുകയെന്ന് ഈ തീരുമാനമൊടുവിൽ കുടുംബത്തിന്റെ യശസ്സിനെ ബാധിക്കുമോ എന്ന് എന്നുമായിരുന്നു അവന്റെ പ്രധാന ആശങ്ക,” എന്നാണ് നാഗാർജുന പറഞ്ഞത്. ഇതിനെല്ലാം ഒടുവിൽ കുറച്ചുനാൾ മുൻപ് വരെ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ശ്രദ്ധ നേടിയ വാർത്തയായിരുന്നു.
ഹൈദരാബാദിൽ നടന്ന ഈ സ്വകാര്യ ചടങ്ങിന് ശേഷം അവരുടെ ബന്ധം ഔദ്യോഗികമാക്കിയതിന്റെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി.
എന്നാൽ, നേരത്തെ സമാന്തയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പരിണതിയും ദാമ്പത്യ ജീവിതത്തിന്റെ അവസാനവും ചർച്ച ചെയ്യപ്പെടുന്നതിനാൽ, ചൈതന്യയ്ക്കും ശോഭിതയ്ക്കുമെതിരെ ചിലർ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ആരതി, ജയൻ രവി

വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം, തമിഴ് സിനിമാ താരം ജയം രവി, ഭാര്യ ആരതി രവി എന്നിവരുടെ ഇടയിൽ ശ്രദ്ധേയമായ അഭിപ്രായ വിവാദം ഉത്ഭവിച്ചിരിക്കുന്നു. ഈ വിവാഹത്തിന്റെ വിവരങ്ങൾ പരസ്യമായി പുറത്തു വന്നതിൽ ആരതി തന്റെ ആശങ്ക അറിയിച്ചിരുന്നു. “എന്റെ അറിവില്ലാതെ, എന്റെയും ജയം രവിയുടെ വിവാഹത്തെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പുറത്ത് വന്ന പരസ്യ പ്രഖ്യാപനം ഞങ്ങളെ , ദുഃഖവും ഞെട്ടലും അനുഭവപ്പെടുത്തി. ”ഞങ്ങൾ 18 വർഷത്തെ ദാമ്പത്യജീവിതം പങ്കിട്ടു. അത്തരമൊരു ഗൗരവമായ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പൂർണമായും ബഹുമാനത്തോടും രഹസ്യമായും നടത്തേണ്ടിയിരുന്നു,”. എന്നുവച്ചുള്ള പ്രതികരണത്തിലാണ് ആരതി പറഞ്ഞത്. ഇരുവർക്കും രണ്ടു ആൺമക്കളാണ് ആരവ്, അയാൻ. പിന്നീട് ആരതി തൻ്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ദമ്പതികളുടെ ഫോട്ടോകൾ നീക്കം ചെയ്തതിന് പിന്നാലെ ഇവരുടെ വേർപിരിയലിനെക്കുറിച്ച് അനേകം സൂചനകൾ ആരംഭിച്ചു.

ഐശ്വര്യ രജനികാന്ത്, ധനുഷ്

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ തീരുമാനം ഇരുവരും പരസ്യമാക്കിയതോടെ, ഈ സംഭവത്തിന് വലിയ പ്രാധാന്യം ലഭിച്ചു. 2004 നവംബർ 18-നു നടന്ന വിവാഹത്തിനുശേഷം ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. എന്നാൽ വ്യക്തിപരമായ ചില കാരണങ്ങൾ മൂലമാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനം എടുത്തത്. ഐശ്വര്യയുടെ പിതാവായ രജിനികാന്ത് ഈ സംഭവത്തിൽ അസംതൃപ്തനാണെന്നും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉള്ള വാർത്തകളും പ്രചരിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ധനുഷിന്റെ പിതാവായ കസ്തൂരി രാജയുടെ പ്രതികരണം കൂടി ശ്രദ്ധ നേടിയത്. കസ്തൂരി രാജയുടെ അഭിപ്രായത്തിൽ, ഇതു ഒരു സ്വാഭാവികമായ കുടുംബ പ്രശ്നമാണ്, വിവാഹമോചനമല്ല ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും, ഇരുവരും ഇപ്പോൾ ഹൈദരാബാദിലാണെന്നും അദ്ദേഹം ഡെയിലി തന്തി പത്രത്തിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ 2024 ഏപ്രിലിൽ ഇരുവരും ഡിവോഴ്സ് ഫയൽ ചെയ്തു എന്നായിരുന്നു ഒടുവിൽ വന്ന വാർത്ത. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സിനിമയായിരുന്നു. ധനുഷായിരുന്നു നായകൻ. തമിഴ് സിനിമാ മേഖലയിലെ പ്രധാന താരമായ ധനുഷ്, തന്റെ തൊഴിൽവിദ്യയുടെ പല മേഖലകളിലും ശക്തമായ സാന്നിദ്ധ്യം പ്രകടിപ്പിച്ച് ബഹുമാനങ്ങൾ നേടി കഴിഞ്ഞിരിക്കുകയാണ്. ഐശ്വര്യയും ധനുഷും തമ്മിലുള്ള ദാമ്പത്യബന്ധം, എപ്പോഴും സിനിമാസ്വാദകരിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇവരുടെ വിവാഹമോചന വാർത്തയറിഞ്ഞപ്പോൾ ആരാധർക്കിടയിൽ വലിയ ഞെട്ടൽ തന്നെയാണ് ഉണ്ടാക്കിയത്.

അമല പോൾ, എ.ൽ. വിജയ്

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മുൻനിര നടിയായ അമല പോൾ പതിനെട്ടാം വയസ്സിൽ സിനിമയിൽ പ്രവേശിച്ച ശേഷം സൈബർ ലോകത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറി. എപ്പോഴും തന്റെ ചിത്രങ്ങൾ, വീഡിയോകൾ, വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. കരിയറിന്റെ അത്യുത്തമ ഘട്ടത്തിലായിരുന്നപ്പോൾ 2014-ൽ സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള വിവാഹം നടന്നത്.
“തലൈവ” എന്ന സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലായത്‌. പിന്നീട് വിവാഹം കഴിച്ചു. എന്നാൽ, വിവാഹത്തിന് ശേഷം അമല പോൾ സിനിമയും സോഷ്യൽ മീഡിയയും വിട്ടു നിന്നു. 2017-ൽ ഈ ദമ്പതികൾ വേർപിരിയുകയും ചെയ്തു. അമല പോൾ സിനിമാ അഭിനയം തുടർന്നതാണ് വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് മാധ്യമവാർത്തകൾ പറയുന്നത്. വീട്ടുകാർ എതിർത്തിട്ടും അമലയും വിജയും അവരുടെ വിവാഹത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരും വിവാഹം കഴിച്ച ശേഷം അമല തന്റ സിനിമ അഭിനയ ജീവിതം തുടർന്നു.
പിന്നീട് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അമല പോളും വിജയും വേർപിരിയുകയാണ് ഉണ്ടായത്. 5 വർഷങ്ങൾക്കു ശേഷം അമല പുതിയ ജീവിതത്തിലേക്ക് കടന്നു. തന്റെ സുഹൃത്തായ ജഗദ് ദേശായിയാണ് ഭർത്താവ്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വിവാഹ ശേഷം അമല തന്റെ സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

സുസൈൻ ഖാൻ, ഹൃതിക് റോഷൻ

ഈ രണ്ട് അഭിനയേതാക്കൾ ബാല്യകാലം മുതൽക്കേ പ്രണയത്തിലാണെന്നാണ് അറിയപ്പെടുന്നത്. ഇരുവരും 2000-ൽ വിവാഹിതരായി. അവരുടെ ബന്ധം 2014-ൽ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിലേക്ക് നീങ്ങിയെങ്കിലും, അവർ ഇതിന് ശേഷവും സൗഹൃദബന്ധം നിലനിർത്തുന്നു. രണ്ട് ആൺമക്കളാണ്‌ താരങ്ങൾക്കുള്ളത്. ഹ്രെഹാനും ഹൃദാനും രണ്ട് മക്കളും അവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്, കൂടാതെ അവരുടെ സംരക്ഷണത്തിൽ ഇരുവരും സമാനമായ പങ്ക് വഹിക്കുന്നുണ്ട്. 2013-ൽ ഇവർ സംയുക്തമായും വിവാഹമോചന പ്രഖ്യാപനം നടത്തി, 2016-ൽ വേർപിരിയലിന്റെ കാരണം തുറന്നു പറയുകയും ചെയ്തു. ഫെമിനയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സൂസെയ്ന് പങ്കുവെച്ചത്, ഇങ്ങനെയായിരുന്നു ”ചില ഘട്ടങ്ങളിൽ പരസ്പരം ഏറ്റവും അനുയോജ്യരായ ആളുകൾ അല്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. തെറ്റായ ബന്ധത്തിൽ തുടരുന്നതിലും വേർപിരിയുക മാത്രമാണ് ശരിയെന്ന് . എപ്പോഴും കാണാൻ സാധിക്കുന്നില്ലെങ്കിലും, ദീർഘമായ ചാറ്റുകളിൽ അവർ അവരുടെ സൗഹൃദം നിലനിർത്തുന്നുണ്ട്” എന്നാണ് പറയുന്നത്.

കൽക്കി കൊച്ചിലിൻ, അനുരാഗ് കാശ്യപ്പ്

2009-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദേവ് ഡിയിലൂടെയാണ് കൽക്കി കൊച്ച്ലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, 2010-ൽ പുറത്തിറങ്ങിയ ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് എന്ന ചിത്രത്തിലും കൽക്കിയും സംവിധായകൻ അനുരാഗ് കാഷ്യപ്പും ഒന്നിച്ചു. 2011-ൽ ഇരുവരും വിവാഹിതരായി. എന്നാൽ 2013-ൽ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2015-ൽ വിവാഹമോചനം നേടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തൻ്റെ ജീവിതത്തിലെ വ്യക്തതയുടെ അഭാവത്തെക്കുറിച്ചും, ഇപ്പോൾ ജീവിതത്തിലെ തെറ്റുകൾ തിരിച്ചറിയാനും ഭേദഗതികൾ വരുത്താനും കഴിവുള്ള ഒരു സ്ഥിതിയിലാണെന്ന് കൽക്കി തുറന്നു പറഞ്ഞു. “ഞാൻ ഇപ്പോൾ ജീവിതത്തിൽ നല്ല ഒരു സ്ഥലത്താണ്,” എന്ന് അവർ വിശദീകരിച്ചു. 2014-ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ, അനുരാഗ് കൽക്കിയെ പ്രശംസിക്കുകയും അവരുടെ ആശയങ്ങൾ തനിക്കു ഏറ്റവും സ്വാധീനകമാണെന്നും തുറന്നു പറഞ്ഞിരുന്നു. വേർപിരിയലിന് ശേഷവും ഇരുവരും പരസ്പര ബഹുമാനത്തോടെയും സൗഹൃദഭാവത്തോടെയും ബന്ധം തുടരുകയും ഭാവിയിൽ അവസരം ലഭിക്കുമെങ്കിൽ ഒന്നിച്ച് സിനിമ ചെയ്യാൻ ഇരുവരും സന്നദ്ധരാണെന്നും പറഞ്ഞിരുന്നു.

റീന ദത്ത, അമീർഖാൻ

ബോളിവുഡ് സൂപ്പർ ഹീറോ അമീർഖാന്റെ വിവാഹമോചന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1986 ൽ അദ്ദേഹം റീന ദത്തയെ വിവാഹം കഴിച്ചു.
ഇരുവർക്കും ആസാദ് റാവു എന്ന മകൻ ഉണ്ട്. എന്നാൽ 2002-ൽ അവരുടെ വിവാഹം ബന്ധം അവസാനിക്കുന്നതായി പ്രഖ്യാപിച്ചു. നീണ്ട 16 വർഷത്തെ ദാമ്പത്യ ബന്ധമായിരുന്നു അവരുടേത്. വിവാഹമോചനത്തെ കുറിച്ച് ഓർക്കുമ്പോൾ ആമിർ റീനയോടുള്ള കടപ്പാട് വലുതാണെന്നും, എന്നാൽ, ബന്ധത്തിലെ ചില സമയങ്ങളിൽ സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ ദു:ഖം തന്നെയാണ് അവർക്കിടയിലെ ബന്ധം അവസാനിപ്പിക്കാൻ കാരണം. എന്നാൽ, കുടുംബ യോഗങ്ങളിലും ചടങ്ങുകളിൽ മുൻ ദമ്പതികൾ ഒത്തുചേരാറുണ്ട്. ഇപ്പോൾ, ആമിർ കിരൺ റാവുവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 2005 ൽ അദ്ദേഹം പ്രൊഡ്യൂസറും സംവിധായകയുമായ കിരൺ റാവുനെ വിവാഹം ചെയുകയും 2021ൽ ഇരുവരും വേർപ്പിരികയും ചെയ്തു.

ഇങ്ങനെ നിരവധി താരദമ്പതികളാണ് വിവാഹത്തോടെ കൂടെയും വിവാഹമോചത്തോട് കൂടെയും സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമ രംഗത്തിലൂടെയും തരംഗമായി മാറിയത്. Celebrity Breakups

content summary; Celebrity Breakups That Left Fans Stunned

This post was last modified on November 21, 2024 3:22 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment