March 17, 2025 |

മെലിന്‍ഡയുമായുള്ള വേര്‍പിരിയല്‍ ജീവിതത്തിലെ ഏറ്റവും വലിയ വേദന

വിവാഹമോചനത്തില്‍ പശ്ചാത്തപിച്ച് ബില്‍ ഗേറ്റ്‌സ്

മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സുമായുള്ള വിവാഹമോചനം തന്റെ ജീവിതത്തിലെ ഏറ്റവും ഖേതകരമായ തീരുമാനമാണെന്ന് ബിൽഗേറ്റ്‌സ്. 1987ൽ ഇരുവരും കണ്ടുമുട്ടുമ്പോൾ താൻ ഇന്ന് കാണുന്ന നിലയിലുള്ള വിജയങ്ങളൊന്നും കൈവരിച്ചിട്ടില്ലെന്നും ഗേറ്റ്‌സ് പറഞ്ഞു.

”നിങ്ങൾക്ക് ജീവിതത്തിലെ ഒരു വലിയ കാലഘട്ടം ഒരാളോടൊപ്പം പങ്കിടാൻ കഴിഞ്ഞാൽ അത് ഏറെ സുന്ദരമായിരിക്കും. കാരണം എല്ലാ ഓർമകളും, അനുഭവങ്ങളും, കുട്ടികളുമൊത്തുള്ള ജീവിതവും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും.” മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് സമീപകാലത്ത് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”ഞാനും മിലിൻഡയും കണ്ടുമുട്ടുമ്പോൾ, എന്റെ കരിയർ തുടങ്ങുകയായിരുന്നു, എന്നാൽ ഞങ്ങൾ ഒരുമിച്ച് ജീവിതം ആരംഭിച്ച സമയത്ത് ഞാൻ വിജയത്തിന്റെ ചവിട്ടുപടികൾ കയറിക്കൊണ്ടിരുന്നു. അതിനാൽ അവൾ എന്റെ എല്ലാ മുഖങ്ങളും കണ്ടിട്ടുമുണ്ട്.” ഗേറ്റ്‌സ് പറഞ്ഞു.

മിലിൻഡയുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചുള്ള ഗേറ്റ്‌സിന്റെ വികാരനിർഭരമായ വാക്കുകൾ, സമ്പന്നരും പ്രശസ്തരുമായ ആളുകൾക്ക് അവർ തങ്ങളുടെ വിജയകരമായ ജീവിതം തുടങ്ങുന്നതിന് മുൻപ് ആരംഭിച്ച ബന്ധങ്ങൾ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാക്കി തരുന്നതാണ്. ഇത്തരം ബന്ധങ്ങളെല്ലാം സ്‌നേഹവും അനുഭവങ്ങളും പങ്കിട്ട് കെട്ടിപ്പടുത്തതാണ് അതിനെ പണം കൊണ്ട് നിർവ്വചിക്കാൻ കഴിയുന്നതല്ല.

പുതുതായി സമ്പന്നതയോ പ്രശസ്തിയോ നേടിയ ആളുകൾ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് പുതിയ പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. മിലിൻഡയെ കണ്ടുമുട്ടിയപ്പോൾ തന്നെ തന്റെ ജീവിതത്തിന്റെ ഉയർച്ചകൾ കൈവരിച്ചിരുന്നു. എങ്കിലും 2021ൽ ഇരുവരുടെയും വിവാഹമോചനം നടക്കമ്പോഴുള്ള സമ്പന്നത അവർ ഒരുമിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല.

വിവാഹമോചനത്തിനായുള്ള തീരുമാനം ബിൽഗേറ്റ്‌സിന്റേതായിരുന്നില്ല. തന്റെ ഫിനാൻഷ്യൽ മാനേജർക്കെതിരെയുള്ള ലൈംഗിക ആക്രമണ ക്ലെയിമുകൾ ഗേറ്റ്‌സ് കൈകാര്യം ചെയ്ത രീതി മെലിൻഡയിൽ അതൃപ്തിയുണ്ടാക്കി, കൂടാതെ ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തിലും മെലിൻഡ അസ്വസ്ഥയായിരുന്നു.

ജീവിതത്തിൽ പ്രയാസമനുഭവിക്കുന്ന നാളുകളിൽ പരസ്പരം കരുത്തായി നിൽക്കുന്ന ദമ്പതികളുടെ കഥ ആളുകൾക്ക് പ്രചോദനം നൽകുന്നതാണ്. 1989ൽ മിഷേൽ റോബിൻസൺ, ബരാക് ഒബാമയെ കണ്ടുമുട്ടുന്ന കാലത്ത് അദ്ദേഹം ഒരു പാവപ്പെട്ട നിയമ വിദ്യാർഥിയായിരുന്നു. അദ്ദേഹം എന്നെങ്കിലും പണം സമ്പാദിച്ച് വലിയ ആളാകുമെന്ന ഉറപ്പൊന്നും കൂടാതെ അയാളുടെ പ്രയാസതകാലത്ത് അവർ കൂടെ നിന്നു.

”ബരാകുമായുള്ള ജീവിതം ഒരിക്കലും മടുപ്പിച്ചിരുന്നില്ല” 2018ൽ മിഷേൽ തന്റെ ഓർമക്കുറിപ്പിൽ എഴുതി.

ആളുകൾ തങ്ങളുടെ വിജയത്തിന് ശേഷം ദീർഘകാല സൗഹൃദങ്ങൾക്ക് വലിയ പ്രധാന്യം നൽകുന്നു. 2018ൽ പുറത്തിറങ്ങിയ ”ഫ്രണ്ട്‌സ്” എന്ന ഗാനത്തിൽ ബിയോൺസും ജെയ്-സെഡും തങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്ന വിശ്വസ്തരായ സുഹൃത്തുക്കളെ ഓർമിക്കുന്നു. 2013ലെ ”നോ ന്യൂ ഫ്രണ്ട്‌സ്” എന്ന ഗാനത്തിലൂടെ ഡ്രേക്കും ഇതേ ആശയമാണ് പങ്കിടുന്നത്.

ബിൽഗേറ്റ്‌സ് മൈക്രോസോഫ്റ്റിൽ തന്റെ കരിയർ ആരംഭിക്കുന്ന സമയത്താണ് മെലിൻഡയെ കണ്ടുമുട്ടുന്നത്. ഗേറ്റ്‌സിന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളിലും മെലിൻഡ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 27 വർഷത്തെ ദാമ്പത്യത്തിൽ അവർ മൂന്ന് കുട്ടികളെ വളർത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് തണലാവുകയും ചെയ്തു.

2000ൽ ആരംഭിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റസ് ഫൊണ്ടേഷനുമായുള്ള മെലിൻഡയുടെ പ്രവർത്തനങ്ങൾ ബിൽഗേറ്റ്‌സിന് ആശ്വാസമായിരിക്കാം. എന്നാൽ ഈ അടുത്ത് സ്ഥാപനവുമായുള്ള ബന്ധം മെലിൻഡ അവസാനിപ്പിച്ചിരുന്നു, ഇത് ഒരു പ്രധാന ബന്ധത്തെ അവസാനിപ്പിച്ചു. ”മെലിൻഡ പോകുന്നതിൽ ഞാൻ നിരാശനായിരുന്നു.” ഗേറ്റ്‌സ് പറഞ്ഞു.

content summary; Bill Gates Calls Divorce His Biggest Regret: A Painful Lesson on Love and Loss

×