June 13, 2026 |
Share on

മുത്തങ്ങ സംഭവങ്ങളുമായി ‘ചാമന്‍റെ കബനി’ പ്രദർശനത്തിന്

അഴിമുഖം പ്രതിനിധി മുത്തങ്ങ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അമ്പിളി സംവിധാനം ചെയ്ത ‘ചാമന്‍റെ കബനി’ നാളെ പ്രദർശനത്തിന്. അന്തരിച്ച നടൻ മാള അരവിന്ദനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാള അരവിന്ദൻ മരിക്കുന്നതിന് മുൻപ് ചിത്രം റിലീസ് ചെയ്ത് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അതിന് സാധിക്കാത്തതിനാൽ അദ്ദേഹത്തോട് മാപ്പപേക്ഷിച്ചിട്ടാണ് സിനിമ തുടങ്ങുന്നതെന്നും അമ്പിളി പറഞ്ഞു. 2003ല്‍ ആദ്യ സെന്‍സറിംഗ് കഴിഞ്ഞ ചിത്രം പല കാരണങ്ങളാൽ നാലു തവണ കൂടി സെന്‍സര്‍ ബോര്‍ഡിനു മുന്നിലെത്തിയ ശേഷമാണ് പ്രദർശനത്തിനെത്തുന്നത്.  110 വയസുള്ള ആദിവാസി […]

അഴിമുഖം പ്രതിനിധി

മുത്തങ്ങ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അമ്പിളി സംവിധാനം ചെയ്ത ‘ചാമന്‍റെ കബനി’ നാളെ പ്രദർശനത്തിന്. അന്തരിച്ച നടൻ മാള അരവിന്ദനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാള അരവിന്ദൻ മരിക്കുന്നതിന് മുൻപ് ചിത്രം റിലീസ് ചെയ്ത് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അതിന് സാധിക്കാത്തതിനാൽ അദ്ദേഹത്തോട് മാപ്പപേക്ഷിച്ചിട്ടാണ് സിനിമ തുടങ്ങുന്നതെന്നും അമ്പിളി പറഞ്ഞു. 2003ല്‍ ആദ്യ സെന്‍സറിംഗ് കഴിഞ്ഞ ചിത്രം പല കാരണങ്ങളാൽ നാലു തവണ കൂടി സെന്‍സര്‍ ബോര്‍ഡിനു മുന്നിലെത്തിയ ശേഷമാണ് പ്രദർശനത്തിനെത്തുന്നത്.

 110 വയസുള്ള ആദിവാസി മൂപ്പനെയാണ് മാള  അവതരിപ്പിക്കുന്നത്. അമ്പിളിയുടെ കഥയ്ക്കു തൃശൂര്‍ വിശ്വം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്തരിച്ച മുല്ലനേഴിയുടെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിരിക്കുന്നതു വിദ്യാധരന്‍ മാസ്റ്ററാണ്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഒറ്റപ്പാലം പപ്പന്‍, ലക്ഷ്മി എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി അതിഥി താരമായും എത്തുന്നു. പുതുമുഖം മേഘയാണു നായികയെ അവതരിപ്പിച്ചത്. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×