നമ്മുടെ രാജ്യത്തെ ആകെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനികൻ ആരായിരിക്കും? ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞയാളോ? ഇതിനെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ എൻ ചന്ദ്രബാബു നായിഡുവും, ഏറ്റവും സാമ്പത്തിക ശേഷി കുറഞ്ഞ മുഖ്യമന്ത്രി പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുമാണെന്ന് എഡിആറിന്റെ സമീപകാല റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രശേഖർ നായിഡുവിന്റെ ആകെ ആസ്തി 931 കോടി രൂപയും മമതയുടേത് 15 ലക്ഷവുമാണ്. എഡിആർ തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കുകൾ ഇന്ത്യയിലെ സംസ്ഥാന അസംബ്ലികളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കമുള്ള 31 മുഖ്യമന്ത്രിമാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ രൂപരേഖ നൽകുന്നു.Chandrababu Naidu India’s richest Chief Minister, Mamata Banerjee lowest paid
ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രതിശീർഷ അറ്റ ദേശീയ വരുമാന(per capita net national income)വുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയവരുമാനം ഏകദേശം 1,85,854 രൂപയാണ്, എന്നാൽ നിലവിൽ ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയവരുമാനം 13,64,310 രൂപയാണ്, ഇത് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തെക്കാൾ 7.3 മടങ്ങ് കൂടുതലാണ്.
31 മുഖ്യമന്ത്രിമാരുടേയും ആകെ ആസ്തി 1,630 കോടി രൂപയാണ്. ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം നായിഡുവിന് ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്ത് അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്, അദ്ദേഹത്തിന് 332 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യാണ് 51 കോടിയിലധികം ആസ്തിയുമായി മൂന്നാം സ്ഥാനത്തുള്ളത്.
ഈ സ്‌പെക്ട്രത്തിന്റെ മറുവശത്ത് ജമ്മു കാശ്മീരിലെ ഒമർ അബ്ദുള്ളയാണ് ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ആസ്തി 55 ലക്ഷം രൂപയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് 118 കോടിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുള്ളത്.
എഡിആർ കണക്കുകളിൽ ആസ്തി മാത്രമല്ല, ബാധ്യതകളെക്കുറിച്ചും പരാമർശിക്കുന്നു. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് ഖണ്ഡുവിനാണ്, 180 കോടി രൂപ. സിദ്ധരാമയ്യക്ക് 23 കോടി രൂപയും നായിഡുവിന് 10 കോടിയിലധികം രൂപയുടെ ബാധ്യതയുമുണ്ട്.
സാമ്പത്തിക സ്ഥിതിക്കും ബാധ്യതകൾക്കും പുറമെ ചില മുഖ്യമന്ത്രിമാരുടെ ക്രിമിനൽ പശ്ചാത്തലം കൂടി വ്യക്തമാക്കുന്നതാണ് എഡിആർ റിപ്പോർട്ട്. ആകെയുള്ള 31 മുഖ്യമന്ത്രിമാരിൽ 13 പേരും (42 ശതമാനം) തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കേസുകളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ തന്നെ 10 മുഖ്യമന്ത്രിമാർക്കെതിരെ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ, കൈക്കൂലി, ഭീഷണി തുടങ്ങിയ ഗുരുതരമായ കേസുകൾ നിലവിലുള്ളതായി വ്യക്തമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ കാര്യാലയങ്ങളിൽ പോലും ക്രിമിനൽ കേസുകൾ ഉണ്ടാകുന്നു എന്നത് അടിവരയിടുകയാണ് ഈ കണക്കുകൾ.
മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ കണ്ടുവരുന്ന ലിംഗപരമായ അസമത്വമാണ് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ. ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകൾ, പശ്ചിമ ബംഗാളിലെ മമതയും ഡൽഹിയിലെ അതിഷിയും. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉയർന്ന രാഷ്ട്രീയ പദവികളിലെ സ്ത്രീ സാന്നിധ്യത്തിലെ കുറവ് ഇതിൽ നിന്നും വ്യക്തമാകുന്നു.
എഡിആർ പുറത്തുവിട്ട റിപ്പോർട്ട് ഇന്ത്യൻ മുഖ്യമന്ത്രിമാരുടെ സാമ്പത്തികവും നിയമപരവുമായ നിലയെക്കുറിച്ച് മാത്രമല്ല, സമ്പത്ത് ചില രാഷ്ട്രീയ നേതാക്കൾ മാത്രം കയ്യടക്കി വച്ചിരിക്കുന്നത് പോലെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ കൂടി വെളിപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും കൂട്ടുന്നതിൽ ഇത്തരം റിപ്പോർട്ടുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.Chandrababu Naidu India’s richest Chief Minister, Mamata Banerjee lowest paid
content summary; Chandrababu Naidu India’s richest Chief Minister, Mamata Banerjee lowest paid