Continue reading “ചെങ്ങറ സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറി: അനുനയിപ്പിച്ച് താഴെ ഇറക്കി”
" /> Continue reading “ചെങ്ങറ സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ കയറി: അനുനയിപ്പിച്ച് താഴെ ഇറക്കി” ">അഴിമുഖം പ്രതിനിധി
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തില്‍ കയറി. പിന്നീട് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കി. മുഖ്യമന്ത്രിയെ ഇടപെടുത്താമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ താഴെ ഇറങ്ങാന്‍ തയ്യാറായത്. 741 ദിവസമായി തുടരുന്ന സമരം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്ന മൂന്നു പേര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ഭീഷണി മുഴക്കിയത്. സമിതി കണ്‍വീനര്‍ സുഗതനും മറ്റ് രണ്ടുപേരുമാണ് മരത്തില്‍ കയറി ഭീഷണി മുഴക്കിയത്.