June 26, 2026 |
Share on

മുത്തച്ഛന് വേണ്ടി വൈദ്യുതി വേണ്ടാത്ത ഫാന്‍ നിര്‍മ്മിച്ച് കൊച്ചുമകന്‍

1,750,00-ഓളം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്

ദി ഒബ്‌സര്‍വറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയിലെ (300 മില്ല്യണ്‍) 30 ശതമാനം ആളുകള്‍ക്കും വൈദ്യുതി സൗകര്യം ലഭിക്കുന്നില്ലെന്നാണ് പറുന്നത്. പ്രമുഖ പത്രമാധ്യമം ഹിന്ദു പറയുന്നത് തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും ആസൂത്രിതമല്ലാത്ത പവര്‍കെട്ട് വേനല്‍കാലങ്ങളില്‍ പതിവാണ് എന്നാണ്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് പ്രായമേറിയ മനുഷ്യന് വൈദ്യുതി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പങ്ക (ഫാന്‍) കിട്ടുന്നത്. അത് നിര്‍മ്മിച്ച് നല്‍കിയത് സ്വന്തം കൊച്ചുമകനും.

ചെന്നൈയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചീനിയര്‍ ദിനേഷ് ജിഎസ്-ആണ് ചൂട് കാരണം കഷ്ടപ്പെടുന്ന തന്റെ മുത്തച്ഛന് വേണ്ടി ആ ഫാന്‍ നിര്‍മ്മിച്ചത്. നെയ്ത്തുശാലയിലെ തറി-യില്‍ പണിയെടുക്കുന്ന ദിനേഷിന്റെ മുത്തച്ഛന് ഇടവിട്ടുള്ള വൈദ്യുതി മുടക്ക് കാരണം നല്ല ദുരിതമാണ് ഉണ്ടാവുന്നത്.

ഇത് കണ്ട ദിനേഷ് തറിയോട് അനുബന്ധിച്ച് ഒരു ഫാന്‍ ഡിസൈന്‍ ചെയ്തു. തറി എപ്പോള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നോ അപ്പോഴെല്ലാം ഫാന്‍ പ്രവര്‍ത്തിച്ച് കാറ്റും ലഭിക്കും. വൈദ്യുതിയില്ലാത്ത ഫാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്. 1,750,00-ഓളം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×