June 06, 2026 |
Share on

സഹകരണ സമരത്തിലെ നിലപാടില്‍ യുഡിഎഫ് നേതാക്കളില്‍ ഭിന്നത

അഴിമുഖം പ്രതിനിധി സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ സംയുക്ത സമരത്തിന് തീരുമാനമൊന്നുമായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു. സഹകരണ സമരത്തിനില്ലെന്ന സുധീരന്റെ നിലപാട് യുഡിഎഫ് യോഗം തള്ളിയെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്തുകൊണ്ട് സുധീരന്‍ ഉടനെ തന്നെ രംഗത്തെത്തിയത് യുഡിഎഫിലെ ഭിന്നത പരസ്യമായി. തന്റെ നിലപാട് ആരും തെള്ളിയിട്ടില്ലെന്നും ആ വാര്‍ത്ത തെറ്റാണെന്നും സുധീരന്‍ വ്യക്തമാക്കി. സഹകരണ പ്രതിസന്ധി […]

അഴിമുഖം പ്രതിനിധി

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ സംയുക്ത സമരത്തിന് തീരുമാനമൊന്നുമായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു. സഹകരണ സമരത്തിനില്ലെന്ന സുധീരന്റെ നിലപാട് യുഡിഎഫ് യോഗം തള്ളിയെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്തുകൊണ്ട് സുധീരന്‍ ഉടനെ തന്നെ രംഗത്തെത്തിയത് യുഡിഎഫിലെ ഭിന്നത പരസ്യമായി.

തന്റെ നിലപാട് ആരും തെള്ളിയിട്ടില്ലെന്നും ആ വാര്‍ത്ത തെറ്റാണെന്നും സുധീരന്‍ വ്യക്തമാക്കി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കും. കേരളത്തിന്റെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കാണും, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തുടര്‍ സമരത്തെ കുറിച്ച് ആലോചിക്കുമെന്നുമാണ് സുധീരന്‍ പറഞ്ഞത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×