July 18, 2026 |
Share on

ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി ജോര്‍ജിനെ നീക്കും

അഴിമുഖം പ്രതിനിധി സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി.ജോര്‍ജിനെ നീക്കും. ഇത് സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായി. ജോര്‍ജിനെ നീക്കണമെന്ന മാണിയുടെ നിലപാട് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. വ്യാഴാഴ്ചയാണ് അദ്ദേഹം മടങ്ങിയെത്തുക. ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി കാര്യസമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം. മാണി ഇന്നലെ […]

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി.ജോര്‍ജിനെ നീക്കും. ഇത് സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായി. ജോര്‍ജിനെ നീക്കണമെന്ന മാണിയുടെ നിലപാട് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. വ്യാഴാഴ്ചയാണ് അദ്ദേഹം മടങ്ങിയെത്തുക.

ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി കാര്യസമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം. മാണി ഇന്നലെ മുഖ്യമന്ത്രിയേയും, മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നു. കേരള കോൺഗ്രസ് എം വൈസ്ചെയർമാനാണ് പിസി ജോർജ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×