June 17, 2026 |

പാചകത്തിനുള്ള എണ്ണ ഇന്ധന ട്രക്കുകളില്‍

ചൈനയെ പിടിച്ചു കുലുക്കി ഭക്ഷ്യ അഴിമതി

ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭക്ഷ്യ കമ്പനി ഇന്ധനവും പാചക എണ്ണയും ഒരേ ടാങ്കർ വാഹനം ഉപയോഗിച്ച് കൊണ്ടുപോകുന്നതായി പരാതി. ചെലവ് വെട്ടികുറയ്ക്കാനായാണ് ഇന്ധനവും, പാചക എണ്ണയും ഒരേ വാഹനത്തിൽ കയറ്റുന്നതെന്ന ആരോപണം ഉയർന്നതോടെ പൊതുജന രോഷം വർദ്ധിച്ചിരിക്കുകയാണ്. ഭക്ഷ്യ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്ക സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.china cooking oil contamination scandal 

ഇന്ധനം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കറുകളിൽ തന്നെയാണ് പാചക എണ്ണയും സിറപ്പും പോലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതെന്നും കണ്ടെത്തിയിതുന്നു. ഈ വാഹനം അണുവിമുക്തമാക്കിയിട്ടില്ലെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഏറ്റവും വലിയ ധാന്യ സംഭരണ, ഗതാഗത കമ്പനിയായ സിനോഗ്രെയ്‌നും സ്വകാര്യ കമ്പനിയായ ഹോപ്‌ഫുൾ ഗ്രെയിൻ ആൻഡ് ഓയിൽ ഗ്രൂപ്പുമാണ് ഈ അഴിമതിയുടെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. ലാഭത്തിന് വേണ്ടി എളുപ്പത്തിൽ ഭക്ഷണത്തിൽ മായം കലർത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെ ആശങ്കയിലാണ് ജനങ്ങൾ. സമീപ വർഷങ്ങളിൽ ചൈന നേരിടുന്ന പ്രധാന പ്രശ്നമാണിത്. ഭക്ഷ്യ-മയക്കുമരുന്ന് സുരക്ഷാ ഭീഷണികളാൽ ആടിയുലഞ്ഞ രാജ്യത്ത് ഭക്ഷ്യ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി ഉയരുന്നു.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നതനുസരിച്ച് മലിനമായ ഇന്ധന ട്രക്കുകളിൽ പാചക എണ്ണ കൊണ്ടുപോകുന്നത് വളരെ വ്യാപകമാണ്. കൂടാതെ വ്യവസായികൾക്കിടയിൽ പരസ്യമായ രഹ്യസ്യമാണിതെന്ന് ഈ വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർ തുറന്നു പറഞ്ഞതായി ഒരു ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പോലും പൊതുജന വിശ്വാസത്തിനേറ്റ ഏറ്റവും പുതിയ പ്രഹരമാണ് ഈ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സോഷ്യൽ മീഡിയയിലെ ടോപ് ട്രെൻഡിംഗ് വിഷയം ഇതായിരുന്നു. 300,000 കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കിയ 2008-ലെ സാൻലു പാൽ അഴിമതിയുമായി പലരും ഇതിനെ താരതമ്യം ചെയുന്നുണ്ട്.

ചൊവ്വാഴ്ച, ചൈനയുടെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റേറ്റ് കൗൺസിലിൻ്റെ ഭക്ഷ്യ സുരക്ഷാ ഓഫീസ് ഭക്ഷ്യ എണ്ണയുടെ ഗതാഗതത്തെക്കുറിച്ച് ഒരു ഇൻ്റർ ഡിപ്പാർട്ട്‌മെൻ്റൽ ടീം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എത്രയും വേഗം നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ ഭാഷ്യം. മാധ്യമ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള രണ്ട് കമ്പനികളും അന്വേഷണം നേരിടുകയാണെന്നും അറിയിച്ചു.അതേസമയം, റിപ്പോർട്ടിൽ പേരില്ലാത്ത മറ്റ് പ്രധാന ഭക്ഷ്യ
എണ്ണ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് ഇന്ധന ട്രക്കുകൾ ഉപയോഗിക്കുന്നില്ലെന്ന് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. പൊതുജന രോഷം ശക്തമായതോടെ, സർക്കാർ ഉടമസ്ഥതയിലുള്ള സിനോഗ്രെയ്ൻ ശനിയാഴ്ച ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണ് തങ്ങളെന്ന് അറിയിച്ചു. നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഏതെങ്കിലും ട്രക്കുകളുടെ ഉപയോഗം ഉടൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും കമ്പനി അറിയിച്ചു.

ചൈനയിൽ, ടാങ്കറുകൾ ഏതെങ്കിലും പ്രത്യേക തരം ചരക്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, അതിനാൽ കൽക്കരി അടിസ്ഥാനമാക്കിയുള്ള എണ്ണകൾ കയറ്റിയതിനു ശേഷം  ഭക്ഷ്യ ഉൽപന്നങ്ങൾ കൊണ്ടുപോകാൻ കഴിയും. സർക്കാർ ഉടമസ്ഥതയിലുള്ള സിനോഗ്രെയിനിൻ്റെയും ഹോപ്‌ഫുൾ ഗ്രെയിൻ ആൻഡ് ഓയിൽ ഗ്രൂപ്പിൻ്റെയും സബ്‌സിഡിയറി ഉൾപ്പെടെ നിരവധി പ്രമുഖ ചൈനീസ് കമ്പനികൾ ഈ ക്ലെയിമുകളിൽ ഉൾപ്പെടുന്നുണ്ട്.

ചൈനയിലെ ഭക്ഷ്യസുരക്ഷാ നിയമം ഇത്തരത്തിലുള്ള സംഭരണത്തെ ശക്തമായി എതിർക്കുന്നുണ്ട്. നിയമം പറയുന്നത് വിഷവും ദോഷകരവുമായ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്നാണ്. ഭക്ഷണത്തിൽ വിഷലിപ്തമോ ദോഷകരമോ ആയ വസ്തുക്കൾ കലർത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്, കുറ്റം കണ്ടെത്തിയാൽ ദീർഘനാൾ ജയിൽ വാസം അനുഭവിക്കേണ്ടി വരും. കൂടാതെ ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചാൽ ഉത്തരവാദികൾക്ക് വധശിക്ഷ വരെ ലഭിക്കും.

സമീപ ദശകങ്ങളിൽ രാജ്യത്ത് ജീവിത നിലവാരം ഉയരുന്നുണ്ടെങ്കിലും,ഭക്ഷ്യ സുരക്ഷ ഒരു തുടർ പ്രശ്‌നമാണ്, 2000-കളുടെ തുടക്കം മുതൽ പ്രാദേശിക മാധ്യമങ്ങൾ ഡസൻ കണക്കിന് അഴിമതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാണ് കർശനമായ സർക്കാർ നിയന്ത്രണങ്ങൾക്ക് വഴി വച്ചത്. ചൈന കണ്ട ഏറ്റവും വലിയ ഭക്ഷ്യ ദുരന്തത്തിൽ വിഷാംശമുള്ള വ്യാവസായിക രാസവസ്തുവായ മെലാമൈൻ അടങ്ങിയ പാൽപ്പൊടി ഫോർമുലയാൽ ആറ് ശിശുക്കൾ മരിക്കുകയും 300,000-ത്തോളം പേർ രോഗബാധിതരാകുകയും ചെയ്തു. 2008-ലെ കേസിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ നിരവധി പേർക്കെതിരെ സർക്കാർ വധശിക്ഷ വിധിച്ചു. ഇതോടെ പാലുൽപ്പങ്ങളിലെ ജനങ്ങളുടെ വിശ്വാസം തകർന്നടഞ്ഞു. china cooking oil contamination scandal 

2010-കളുടെ തുടക്കത്തിൽ രാജ്യം നേരിട്ട മറ്റൊരു പ്രതിസന്ധി, ഗട്ടർ ഓയിലിന്റെ വിൽപ്പനയും ഉപയോഗവും ആയിരുന്നു. ഗട്ടറുകൾ, ഗാർഹിക ഡ്രെയിനുകൾ, ഗ്രീസ് കെണികൾ എന്നിവയിൽ നിന്ന് റീസൈക്കിൾ ചെയ്ത പാചക എണ്ണയാണ് ഇത്. 2022-ൽ ലോക പ്രശസ്ത ചൈനീസ് ഇൻസ്റ്റന്റ് നൂഡിൽസിൽ ഉപയോഗിക്കുന്ന കാബേജ് വൃത്തിഹീനമാണെന്ന ആരോപണം ഉയർന്നിരുന്നു. ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും ധാന്യങ്ങളുടെയും ഭക്ഷ്യ പ്രധാന വിതരണങ്ങളുടെയും സുരക്ഷയും സർക്കാർ ആവർത്തിച്ച് പറയുന്നുണ്ട്.

Content summary; Report claims cooking oil carried in same trucks as fuel in china

Leave a Reply

Your email address will not be published. Required fields are marked *

×