June 06, 2026 |
Share on

യുവാക്കളില്ല, സ്‌കൂളുകൾ പരിചരണ കേന്ദ്രങ്ങളാകുന്നു ജനസംഖ്യാ ഇടിവിൽ പതറി ചൈന

ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്

ചൈനയുടെ ജനസംഖ്യ തുടർച്ചയായി മൂന്നാം വർഷവും കുറഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്ന് സർക്കാർ അറിയിച്ചു. 2024 അവസാനത്തിൽ ചൈനയുടെ ജനസംഖ്യ 1.408 ബില്ല്യൺ ആയിരുന്നു. അതായത് മുൻ വർഷത്തേക്കാൾ 1.39 ദശലക്ഷത്തിൻ്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കിഴക്കൻ ഏഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും ജനനിരക്കിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. China’s population has declined

വർദ്ധിച്ചുവരുന്ന ജീവിതച്ചിലവ് യുവാക്കളെ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനാൽ വിവാഹവും കുട്ടികളും അവർ വേണ്ടെന്ന് വെക്കുന്നതാണ് ജനസംഖ്യയിൽ കുറവ് സംഭവിക്കുന്നതിന് പ്രധാന കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവും പ്രോത്സാഹിപ്പിക്കുന്നില്ല. അധിനിവേശങ്ങളും വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളുമൊക്കെ വന്നിട്ട് പോലും വളരെക്കാലമായി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനമായപ്പോഴേക്കും, 1949ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ധാരാളം കുടുംബങ്ങൾ ചൈനയിലുണ്ടാകാൻ തുടങ്ങി. തുടർന്ന് വെറും മൂന്ന് പതിറ്റാണ്ടിനുള്ളിൽ ജനസംഖ്യ ഇരട്ടിയായി. എന്നാൽ രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് അധികൃതരിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങുകയും ഒരു കുട്ടി നയം എന്ന നിയമം നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.

നിയമം ലംഘിക്കുന്നവർക്ക് നിർബന്ധിത കാലതാമസമുള്ള ഗർഭഛിദ്രം, ഗർഭനിരോധന നടപടിക്രമങ്ങൾ, ഭീമമായ പിഴ എന്നിവ നേരിടേണ്ടി വന്നു. അവരുടെ കുട്ടിക്ക് തിരിച്ചറിയൽ നമ്പർ നഷ്ടപ്പെടാനുള്ള സാധ്യത വരെയുണ്ടായി. ഫലത്തിൽ അവരെ പൗരന്മാരല്ലാത്തവരാക്കി. ഇത് ചൈനയുടെ ജനനിരക്ക് കുത്തനെ കുറയുന്നതിന് കാരണമായി.

2023 ലാണ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ചൈനയുടെ മൊത്തം ജനസംഖ്യ കുറയുന്നത്. അതേ വർഷമാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നതും. അതിവേഗം പ്രായമാകുന്ന ജനസംഖ്യ, കുറഞ്ഞുവരുന്ന തൊഴിൽ ശക്തി, ഉപഭോക്തൃ വിപണികളുടെ അഭാവം, വിദേശത്തേക്കുള്ള കുടിയേറ്റം എന്നിവ ചൈനാസ് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. സൈനിക ചിലവുകളും ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ചെലവുകളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് സാമൂഹിക സുരക്ഷാ സംവിധാനത്തെ ദുർബലമാക്കുന്നുണ്ട്. ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ഔദ്യോഗിക കണക്ക് പ്രകാരം 310.3 ദശലക്ഷം പേർ വൃദ്ധരാണ്. അതായത് മൊത്തം ജനസംഖ്യയുടെ 22 ശതമാനവും പ്രായമായവരാണ്. 2035 ഓടെ ഇത് 30 ശതമാനമായി കൂടുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർത്ഥികൾ കുറവായതിനാൽ, ഒഴിഞ്ഞുകിടക്കുന്ന ചില സ്‌കൂളുകളും കിൻ്റർഗാർഡനുകളിലും ഇതിനിടയിൽ പ്രായമായവർക്കുള്ള പരിചരണ കേന്ദ്രങ്ങളായി മാറി. China’s population has declined

Content Summary: China’s population has declined for the third consecutive year, creating challenges for its government and economy

Chia population decline 

Leave a Reply

Your email address will not be published. Required fields are marked *

×