July 12, 2025 |

എഐ ക്രിസ്മസ് ആഘോഷിച്ച് ചർച്ചിൽ മുതൽ ടാറ്റ വരെ

മെർലിൻ മൺറോയും കലാമും ടാറ്റയുമെല്ലാം ഒന്നിച്ച് ഒരു ക്രിസ്മസ് ആഘോഷം

ലോകത്തെ പ്രശസ്തരായ ആളുകളുടെ ക്രിസ്മസ് ആഘോഷം ആർട്ടിഫിഷ്യലായി നിർമിച്ചിരിക്കുകയാണ് എഐ. എഐയുടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മരണപ്പെട്ടവരെ ഉൾപ്പെടെ ഉൾപ്പെടുത്തിയാണ് പുതിയ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. നിരവധിയാളുകളാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. എല്ലാവരും ജീവിച്ചിരുന്നെങ്കിൽ ലഭിക്കാമായിരുന്ന ഒരു മനോഹര ദൃശ്യമാണ് എഐയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. ഫാദർ രാജ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിൻസ്റ്റൻ ചർച്ചിൽ, മറിലിൻ മൺറോ, അബ്ദുൾ കലാം, രത്തൻ റ്റാറ്റ, ചാർലി ചാപ്ലിൻ, റൊവാൻ ആറ്റ്കിൻസൻ, സ്റ്റീഫൻ ഹോക്കിംഗ്, മാർക്ക് സുക്കർബർഗ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, ബില്ലി ഐലിഷ്, ഡയാന രാജകുമാരി, എൽവിസ് പ്രീസ് ലി, നിക്കൊല ടെസ്ല, സ്റ്റീവ് ജോബ്സ്, ഫ്രീഡ കാലോ, സൽവദോർ ദലി, പെലെ, വിരാട് കോലി, സച്ചിൻ ടെൻഡുൽക്കർ, സർദാർ വല്ലഭായ് പട്ടേൽ, അയേൺ മാൻ, ക്ലിയൊപാട്ര, നെപ്പോളിയൻ, ആൽബർട്ട് ഐൻസ്റ്റൈൻ, അബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ടോം ക്രൂസ്, എലിസബത്ത് രാജ്ഞി, മാർട്ടിൻ ലൂഥർ കിംഗ്, ഷ്രെക്ക്, ജസ്റ്റിൻ ബീബർ, മൈക്കൽ ജാക്സൻ, ഇന്ദിരാഗാന്ധി തുടങ്ങിയ നിരവധി പേരാണ് വീഡിയോയിൽ ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതായി കാണിച്ചിരിക്കുന്നത്. കാണികൾ ഇതിനോടകം ഏറ്റെടുത്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

content summary; Churchill and Tata’s Christmas Celebration Wins Hearts

Leave a Reply

Your email address will not be published. Required fields are marked *

×