UPDATES

വിദേശം

പീക്കി ബ്ലൈന്‍ഡേഴ്‌സ് ഇനി സിനിമ: സസ്‌പെന്‍സുകളൊളിപ്പിച്ച് ടോമി ഷെല്‍ബിയാവാന്‍ മര്‍ഫി

ഗായകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് മര്‍ഫി

                       

മലയാളികള്‍ക്കിടയില്‍ വരെ ഹിറ്റായ ലോക പ്രശസ്ത സീരിസാണ് പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന ക്രൈം ത്രില്ലര്‍. ഈ ടെലിവിഷന്‍ പരമ്പര സിനിമയാവാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നിട്ട് ഒരുവര്‍ഷമായി. ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തൊട്ട് സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ആരാധകരുടെ പ്രധാന ചോദ്യം പീക്കി ബ്ലൈന്‍ഡേഴ്‌സിലെ സുപ്രധാന കഥാപാത്രമായ ടോമി ഷെല്‍ബിയായി ആരാണ് അഭ്രപാളിയില്‍ എത്തുക എന്നതായിരുന്നു. Cillian Murphy Peaky Blinders Netflix.

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുന്നത് മറ്റാരുമല്ല ടോമി ഷെല്‍ബിയെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫിയാണ്. താന്‍ തന്നെയാണ് സിനിമയിലെ നായകനായും വേഷമിടുന്നതെന്ന് മര്‍ഫി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണെന്നും ഇതിനായി ബര്‍മിംഗ്ഹാമിലേക്ക് പോവുകയാണെന്നുമാണ് മര്‍ഫി വ്യക്തമാക്കിയത്. നെറ്റ് ഫ്‌ലിക്‌സുമായി വിഷയത്തില്‍ ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വൈറലാണ്. ഒന്നാം ലോകമഹായുദ്ധാനന്തരം പശ്ചാത്തലമായി വരുന്ന സിനിമ പറയുന്നത് ഷെല്‍ബി കുടുംബത്തിന്റെ കഥയാണ്. ക്രൈം ത്രില്ലറായ ഈ പരമ്പര ആറ് സീരിസായാണ് നെറ്റ് ഫ്‌ലിക്‌സില്‍ ടെലികാസ്റ്റ് ചെയ്തിരുന്നത്.

ഐറിഷ് നടന്‍, ലോക പ്രശസ്തന്‍ Cillian Murphy Peaky Blinders

അഭിനയത്തിനൊപ്പം ചിത്രത്തിന്റെ നിര്‍മാണവും ഏറ്റെടുത്തിരിക്കുന്നത് ഐറിഷ് നടനായ മര്‍ഫി തന്നെയാണ്. ബിബിസി ഫിലിംസുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഹാര്‍പ്പറും തിരക്കഥ
സീരീസ് സ്രഷ്ടാവായ സ്റ്റീവന്‍ നൈറ്റുമാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിവരം. ഓപ്പണ്‍ഹെയ്മറെന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിലൂടെയും മലയാളി മനസില്‍ കൂടിയേറിയ താരമാണ് കിലിയന്‍ മര്‍ഫി. ആറ്റം ബോംബിന്റെ പിതാവായ റോബര്‍ട്ട് ജെ കഥാപാത്രത്തെയായിരുന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

ഗായകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് മര്‍ഫി. യൂണിവേഴ്‌സിറ്റി കാലത്ത് ഡ്രാമ സൊസൈറ്റിയുടെ ഭാഗമായി കൊണ്ടാണ് വേദികളിലേക്ക് എത്തിയത്. അക്കാലത്ത് ഇറങ്ങിയ ഡിസ്‌കോ പിക്‌സ് എന്ന നാടകത്തിലൂടെ ശ്രദ്ധ നേടുകയും ഷെയ്പ് ഓഫ് തിങ്‌സ് സിനിമയിലൂടെ അഭ്രപാളിയിലെ വരവറിയിക്കുകയും ചെയ്തു. ഷെയ്പ് ഓഫ് തിങ്‌സ് ലോകം മുഴുവന്‍ അദ്ദേഹത്തിന് ആരാധകരെ നേടി കൊടുത്തു. പിന്നീട് മര്‍ഫിയെ കണ്ടതെല്ലാം വിഖ്യാത ചിത്രങ്ങളിലാണ്. നോളന്റെ ബാറ്റ്മാനിലെ സ്‌കെയര്‍, ബ്രേക്ക്ഫാസ്റ്റ് ഓണ്‍ പ്ലൂട്ടോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷങ്ങളിലൂടെ തിളങ്ങി. നോളന്റെ തന്നെ ഇന്‍സപ്ഷ, ഡണ്‍കിര്‍ക്ക് എന്നിവയും ആരാധക ശ്രദ്ധ നേടിയവയാണ്.

ഇതിനിടെയാണ് പീക്കി ബ്ലൈന്‍ഡേഴ്‌സിന്റെ ഭാഗമായി ടെലിവിഷന്‍ പരമ്പരയിലേക്കും അദ്ദേഹം എത്തിയത്.
2013ല്‍ ബിബിസിയിലാണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. 2014ല്‍ നെറ്റ് ഫ്‌ലിക്‌സിന്റെ ഭാഗമായി. മര്‍ഫിക്കൊപ്പം തന്നെ താരങ്ങളായ ടോം ഹാര്‍ഡി, അന്യ ടെയ്ലര്‍-ജോയ്, അന്തരിച്ച ഹെലന്‍ മക്രോറി എന്നിവരും പരമ്പരയിലെ അഭിനയത്തിലൂടെ ആഗോളതലത്തില്‍ ആരാധകരെ സൃഷ്ടിച്ചു.മികച്ച പരമ്പരയ്ക്കുള്ള ബാഫ്തയും പരമ്പര നേടിയിട്ടുണ്ട്. Cillian Murphy Peaky Blinders.

 

English summary: Peaky Blinders: ‘no-holds-barred’ movie given Netflix green light

Share on

മറ്റുവാര്‍ത്തകള്‍