June 04, 2026 |
Share on

സഞ്ജുവും സഞ്ജയ് ദത്തുമായി രണ്‍ബീര്‍ കപൂര്‍ – ആദ്യ സോംഗ് വീഡിയോ ഇറങ്ങി

സഞ്ജയിന്റെ ജീവിതത്തിലെ വിവിധ കാലങ്ങളെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പുകളില്‍ രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നു

ബോളിവുഡില്‍ എക്കാലത്തും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജുവിലെ ഗാനം പുറത്തിറങ്ങി. റൂബി റൂബി എന്ന ഗാനത്തിന്റെ ഓഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി എത്തുന്നത്. സഞ്ജയിന്റെ ജീവിതത്തിലെ വിവിധ കാലങ്ങളെ ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പുകളില്‍ രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നു. സോനം കപൂറാണ് നായിക. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×