അംഹിസവാദത്തിന്റെ വക്താവ് എന്ന നിലയില്‍ ഗാന്ധിയെക്കാള്‍ മുകളിലാണ് അംബേദ്കര്‍ എന്ന് സംവിധായകന്‍ പാ. രഞ്ജിത്ത്. ദി ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് അംബേദ്കറിസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. അക്രമത്തിന്റെ പാതയാണ് അംബേദ്കര്‍ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഇന്ത്യ ചെറുകഷ്ണങ്ങളായി തകര്‍ന്നേനെ എന്നു രഞ്ജിത്ത് പറയുന്നു. അംബേദ്കര്‍ ആറുലക്ഷം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് നേതൃത്വം നല്‍കി. എന്തുകൊണ്ട് അദ്ദേഹം അത്രയും പേരെ അക്രമത്തിലേക്ക് നയിച്ചില്ല? തങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരേ അക്രമത്തിനു മുതിരാന്‍ തന്റെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടില്ല. മഹദിലെ പൊതുജല സംഭരണിയില്‍ നിന്നും വെള്ളം കുടിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ അടിച്ചവര്‍ക്കെതിരെ അക്രമം നടത്തി പ്രതികാരം ചെയ്യാന്‍ തയ്യാറായില്ല? തന്നെ വിശ്വസിച്ചവരോട് അക്രമത്തിന്റെ പാതയിലേക്ക് പോകാന്‍ അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. അവരോട് അദ്ദേഹം വിദ്യാഭ്യാസം നേടാനാണ് ആവശ്യപ്പെട്ടത്. ഈ രാജ്യം നിങ്ങളുടേതു കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ രാജ്യത്തിനു നിങ്ങളുടെ സംഭാവനയുമുണ്ട്, നിങ്ങള്‍ക്കിവിടെ നിങ്ങളുടെതായ അവകാശമുണ്ട്, പക്ഷേ, നിങ്ങളിവിടെ അടിച്ചമര്‍ത്തപ്പെടുകയാണ്, അത് മനസിലാക്കി നിങ്ങള്‍ മുന്നോട്ടു വരിക എന്നാണ് അംബേദ്കര്‍ ആഹ്വാനം ചെയ്തത്; രഞ്ജിത്ത് പറയുന്നു.
അടിച്ചമര്‍ത്തലിനെതിരെ പോരാന്‍ അംബേദ്കര്‍ മുന്നോട്ടുവച്ച മാര്‍ഗം നിയമത്തിന്റെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും ആയിരുന്നുവെന്നും പാ. രഞ്ജിത്ത് ചൂണ്ടിക്കാണിക്കുന്നു. അംഹിസാവാദത്തില്‍ ഗാന്ധിയെക്കാള്‍ മുകളിലാണ് അംബേദ്കര്‍ എന്നും രഞ്ജിത്ത് ഉറപ്പിച്ചു പറയുന്നു.
https://www.azhimukham.com/film-kaala-movie-pa-ranjith-rajnikanth-selvi-a-reading-by-rejidev/
https://www.azhimukham.com/cinema-pa-ranjith-ayyankali-malayalam-movie/