June 04, 2026 |
Share on

‘ബന്ധുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ കാലം പിന്നോട്ടോടും പോലെ’: മോഹന്‍ലാല്‍

32 വര്‍ഷത്തിന് ശേഷം ജനിച്ച വീട്ടില്‍ എത്തിയ മോഹന്‍ലാല്‍

മൂന്ന് പതിറ്റാണ്ടിന് ശേഷം ജനിച്ച വീട്ടില്‍ മോഹന്‍ലാല്‍ എത്തി. പത്തനംതിട്ട ഇലന്തൂരിലെ പുന്നയ്ക്കല്‍ തറവാട് വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. കുട്ടികാലത്തും മറ്റും മോഹന്‍ലാല്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം എത്തുന്നത്. സംവിധായകനും ബന്ധുവുമായ ബി ഉണ്ണികൃഷ്ണനോടൊപ്പമായിരുന്നു മോഹലാലിന്റെ തറവാട് വീട് സന്ദര്‍ശനം.

മോഹന്‍ലാല്‍ തന്റെ തറാവാട്ട് വീട്ടില്‍ എത്തിയതിനെകുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്- ’32 വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബവീടായ, ഇലന്തൂര്‍ പുന്നയ്ക്കലിലേക്ക് ഒരു തിരിച്ചുപോക്ക്. ഗൃഹാതുരതയുടെ ഇറയത്ത്, ബന്ധുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ കാലം പിന്നോട്ടോടും പോലെ…’ എന്നാണ്.

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വില്ലന്‍’ന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും തറവാട്ടിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം വാഗമണ്ണില്‍ അവസാനിച്ചിരുന്നു. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷം അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ബന്ധുക്കളോടൊപ്പം ചിലവഴിച്ചു.

അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ബി. ഉണ്ണികൃഷ്ണന്‍ തന്റെ ഫെയ്സ്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ മോഹന്‍ലാലുമൊന്നിച്ചു നില്‍ക്കുന്ന ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് രഹസ്യ സന്ദര്‍ശനം പരസ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *

×