June 26, 2026 |
Share on

ഭീമനാകാന്‍ മോഹന്‍ലാലിന് മാത്രമെ സാധിക്കൂ: ‘മഹാഭാരത’യുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും

ഭീമനാകാന്‍ മോഹന്‍ലാലിന് മാത്രമെ സാധിക്കൂവെന്ന് ‘മഹാഭാരത’യുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. ദുബായിലെ ഒരു പ്രമുഖ എംഫ് സ്റ്റേഷനിലെ അഭിമുഖത്തിലായിരുന്നു ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍ എന്നാണ് ഓണ്‍ലുക്കേഴ്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എന്റെ വീക്ഷണത്തില്‍ മോഹന്‍ലാല്‍ അല്ലാതെ ലോകത്ത് മറ്റൊരു നടനില്ല ഭീമനെ അവതരിപ്പിക്കാന്‍. മോഹന്‍ലാല്‍ സാര്‍ ഈ റോള്‍ നിരസിച്ചിരുന്നെങ്കില്‍ എംടി സാറിന് സ്‌ക്രിപ്റ്റ് ഞാന്‍ തിരിച്ചുകൊടുത്തേനം. ഇതിന് ഞാന്‍ ക്യാമറ ചലിപ്പിക്കണമെങ്കില്‍ എന്റെ ഫ്രെയിമില്‍ അദ്ദേഹം (മോഹന്‍ലാല്‍) ഉണ്ടായിരിക്കണം.’ എന്നാണ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞത്.

തന്റെ അച്ഛന്റെ സഹപാഠിയായും അടുത്ത സുഹൃത്തുമായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തും കൂടിയായ എംടി വാസുദേവന്‍ നായരെന്നും ശ്രീകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും 2020-ല്‍ ചിത്രം റിലീസാകുവാനാണ് ലക്ഷ്യമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
(ചിത്രം-ഓണ്‍ ലൂക്കേഴ്‌സ് മീഡിയ)

 

Leave a Reply

Your email address will not be published. Required fields are marked *

×