ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർ വരമ്പുകൾ ഭേദിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുകയാണ് തന്റെ സ്വപനമെന്നു പൃഥ്വിരാജ്. ‘9’ എന്ന പൃഥ്വിരാജ് ന്റെ പുതിയ ചിത്രത്തിലെ ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞുള്ള താരത്തിന്റെ വോയ്‌സ് ഓവര്‍.
മലയാള സിനിമയ്ക്ക് ശരിക്കും അതിരുകള്‍ ഭേദിക്കണമെങ്കില്‍, മലയാള ഭാഷയെക്കുറിച്ചോ നമ്മുടെ സിനിമയെക്കുറിച്ചോ അറിയാത്ത പ്രേക്ഷകസമൂഹത്തിലേക്കും കടന്നുചെല്ലുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കണം. ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ സൗന്ദര്യാഭിരുചിയുടെയോ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അത്തരം സിനിമകള്‍ കേരളത്തില്‍, മലയാളത്തില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് സ്വപ്‌നം’, പൃഥ്വിരാജ് പറയുന്നു.
ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയുന്ന ചിത്രമാണ് ‘9 ‘.സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘9 ന്റെ രചനയും സംവിധായകന്റേത് തന്നെയാണ്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
This post was last modified on January 3, 2019 7:52 am
Leave a Comment