June 04, 2026 |
Share on

‘ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് അവിടെ വച്ചാണ്’; ജയിൽ ജീവിതത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ

‘മറ്റാരെയാ കുടുക്കാൻ എറിഞ്ഞ വലയിൽ ഞാൻ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു’

ഒട്ടേറെ മികച്ച കഥാത്രങ്ങളിപ്പോടെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടാണ് താരത്തിന് ജയിലിൽ പോകേണ്ടി വന്നത്. 60 ദിവസത്തോളം നീണ്ട ജയില്‍ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. തന്നെ കുടുക്കാനായി തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നും, ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ഈ സമയത്തായിരുന്നുവെന്നും താരം പറയുന്നു. കേരള കൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷൈൻ ടോം ചാക്കോ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘അറുപതുദിവസത്തോളം ജയിലിൽ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നൽകി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകൾ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാൽ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന തടവുകാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസിൽ പെട്ടുപോയാൽ ഇനി ഒരിക്കലും തിരിച്ച് വരാൻ കഴിയില്ലെന്ന് ചിലർ പറയുമായിരുന്നു’- ഷൈൻ ടോം ചാക്കോ പറയുന്നു.

‘വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യർത്ഥിച്ചിട്ടും ജയിൽ സൂപ്രണ്ട് നിർബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളർന്നു പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാൽ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം,വായിക്കുന്നത് ജയിലിൽ വച്ചാണ്. പൗലോ കൊയ്‌ലോയുടെ ദ ഫ്ളിപ്‌ത് മൗണ്ടൻ, പുസ്തകങ്ങൾ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്. മാദ്ധ്യമങ്ങളിൽ എന്റെ പേരിൽ വന്ന നിറംപിടിപ്പിച്ച കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിനു ശേഷമാണ്. എന്നെ കുടുക്കാൻ ഉപയോഗിച്ച് തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയാ കുടുക്കാൻ എറിഞ്ഞ വലയിൽ ഞാൻ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു’- ഷൈൻ പറഞ്ഞു

ആദ്യ എയ്ഡ്സ് രോഗി മരിച്ചിട്ട് 50 വര്‍ഷം; ആരാണയാള്‍?

Leave a Reply

Your email address will not be published. Required fields are marked *

×