UPDATES

സിനിമ

‘ദത്തെടുത്തതോ സറോഗസിയിലൂടെ ലഭിച്ചതോ അല്ല ഇവളെന്റെ സ്വന്തം ചോര, അതൊരു സ്വകാര്യമാണ്’: മകളെക്കുറിച്ച് രേവതി

രാജീവ് രവി സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലെ സുപ്രധാന കഥാപാത്രത്തിലൂടെ രേവതി തിരിച്ചു വരികയാണ്

                       

നടിയും സംവിധായികയുമായ രേവതി തന്റെ മകള്‍ മഹിയെക്കുറിച്ച് ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേവതി മകള്‍ മഹിയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. അഭിമുഖത്തിലെ രേവതിയുടെ വാക്കുകളിലോരോന്നിലും ഉള്ളിലെ സന്തോഷം വ്യക്തമാകുന്നുണ്ട്.

മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, കാടിനുള്ളില്‍ ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്ത് കൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ്- രേവതി പറയുന്നു. മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വ്യക്തമാക്കുന്നു. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കും എണ്‍പത് വയസ്സ് കഴിഞ്ഞു. മഹിയെ കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് കുറെക്കാലം കൂടി ജീവിക്കണം എന്ന് തോന്നുന്നു എന്നാണവര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും- രേവതി വ്യക്തമാക്കി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലെ സുപ്രധാന കഥാപാത്രത്തിലൂടെ രേവതി തിരിച്ചു വരികയാണ്. രണ്ട് വര്‍ഷത്തിന് ശേഷം. നിപ വൈറസ് ബാധയെക്കുറിച്ചാണ് സിനിമ. ആ സിനിമയില്‍ ആരോഗ്യമന്ത്രിയായാണ് രേവതി തിരിച്ചെത്തുന്നത്. തന്റെ എന്‍ആര്‍ഐ മലയാളത്തിന്റെ പരിമിധികള്‍ അറിഞ്ഞ് തന്നെയാണ് അവര്‍ അതില്‍ അഭിനയിച്ചിരിക്കുന്നത്. അതേസമയം എന്തുകൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നില്ലെന്ന ചോദ്യത്തിനും അവര്‍ക്ക് ഉത്തരമുണ്ട്. ‘ആരും വിളിക്കുന്നില്ല’. സിനിമകള്‍ ചെയ്യുന്നുണ്ട് മലയാളത്തില്‍ നിന്നും ആരും വിളിക്കാത്തതുകൊണ്ടല്ലേ എന്നാണവര്‍ വനിതയുടെ തിരിച്ച് അഭിമുഖത്തില്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ എങ്ങനെയെന്ന ക്ലീഷേ ചോദ്യത്തിന് രേവതി പറയുന്ന മറുപടി ഇതാണ് ‘അവരുടെ നിലപാടുകളും ചിന്തകളിലെ വ്യക്തതയും എന്നെയും വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. ഞാനൊക്കെ അവരുടെ പ്രായത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. നടിയെ ആക്രമിച്ച സംഭവം നടന്നപ്പോള്‍ എന്താണ് നടന്നത്, അവള്‍ക്ക് നീതി കിട്ടുമോ എന്നെല്ലാമെനിക്ക് അറിയണമായിരുന്നു. അതിന് വേണ്ടിയാണ് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. സ്ത്രീയാണെങ്കില്‍ ഇങ്ങനെയായിരിക്കണം എന്ന് കല്‍പിച്ച് വച്ചിട്ടുണ്ട്. അങ്ങനെയല്ലെങ്കില്‍ ഉടന്‍ വിമര്‍ശനം തുടങ്ങും. തീര്‍ച്ചയായും പുതിയ കുട്ടികളെയും അവരുടെ നിലപാടുകളെയും മനസിലാക്കുകയാണ് വേണ്ടത്’ രേവതി ഡബ്ല്യൂസിസിയില്‍ താന്‍ എത്തിയത് വ്യക്തമാക്കിയതാണ് അത്.

ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനിടയില്‍ രേവതിയ്ക്ക് ഒരു കുഞ്ഞ്. അതും അവരെ ഇന്ന് മുന്നോട്ട് നയിക്കുന്ന കുഞ്ഞ്. അത് ആരുടേതാണെന്ന ചോദ്യം എന്നും അവര്‍ക്ക് മുന്നിലുണ്ടായിട്ടുണ്ട്. അതിനുള്ള മറുപടി ഇതാണ്.

‘എനിയ്ക്കും സ്‌നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍