June 26, 2026 |
Share on

‘മുസ്ലീം സഹോദരാ എന്റെ തല ഞാന്‍ തന്നെ മൊട്ടയടിച്ചു, ഇനി ശത്രുതയുണ്ടാവരുത്’: സോനു നിഗം

സോനുവിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം നല്‍കുമെന്ന് മുസ്ലീം പുരോഹിതന്‍ പ്രഖ്യാപിച്ചിരുന്നു

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന വിവാദത്തെ തുടര്‍ന്ന് ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം നല്‍കുമെന്ന് മുസ്ലീം പുരോഹിതന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോനു തന്റെ തല മൊട്ടയടിക്കുകയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സോനു പറഞ്ഞത് ‘ദയവായി ഇതൊരു വെല്ലുവിളിയായി കരുതരുത്. ഇതില്‍ യതൊരു ശത്രുതയുമില്ല. എന്റെ മുസ്ലീം സഹോദരനോട് പറയുന്നു എന്റെ തല ഞാന്‍ തന്നെ മൊട്ടയടിച്ചു’ എന്നാണ്.
Read: മുസ്ലിം അല്ലാതിരുന്നിട്ടും ബാങ്കുവിളി കേട്ട് ഉണരേണ്ടി വരുന്നു; വിവാദ ട്വീറ്റുകളുമായി സോനു നിഗം

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ എല്ലാ ദിവസും രാവിലെ ഞാന്‍ ബാങ്കുവിളി കേട്ട് ഉണരേണ്ടി വരികയാണ്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും‘- എന്നായിരുന്നു സോനു രണ്ടു ദിവസം മുമ്പിട്ട ആദ്യ ട്വീറ്റ്. ‘മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. പിന്നെ ഞാനെന്തിനീ അപസ്വരം കേള്‍ക്കണം?’ എന്നായിരുന്നു അടുത്ത ട്വീറ്റ്. ‘തങ്ങളുടെ മതവിശ്വാസികളല്ലാത്തവരെയും വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏതെങ്കിലും അമ്പലങ്ങളിലും, ഗുരുദ്വാരകളിലും ഞാന്‍ വിശ്വസിക്കുന്നില്ല.’– സോനു മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ഈ ട്വീറ്റുകള്‍ വലിയ പ്രതിഷേമായിരുന്നു സോനുവിനെതിരെ വരുത്തിവച്ചത്. എല്ലാ മതവിശ്വാസത്തില്‍പ്പെട്ടവരുടെയും എതിര്‍പ്പ് സോനുവിനു നേരിടേണ്ടി വരുന്നൂ എന്നതും ശ്രദ്ധേയമായി. എങ്കിലും അന്റി-മുസ്ലീം എന്ന രീതിയില്‍ സോനുവിനെ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പായിരുന്നു ഉയര്‍ന്നത്.


തല മൊട്ടയടിച്ച ശേഷം സോനു ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് ‘ബാങ്ക് വിളി പ്രധാനമാണ്, പക്ഷെ ലൗഡ്് സ്പീക്കറിന് പ്രാധാന്യമില്ല. ആരതിയും പ്രധാനമാണ്, പക്ഷെ ലൗഡ്് സ്പീക്കറിന് പ്രാധാന്യമില്ല’ എന്ന് പറഞ്ഞു കൊണ്ട് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ‘ഞാന്‍ ലൗഡ് സ്പീക്കറുകളെ കുറിച്ചാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പൊതു പ്രശ്‌നമാണ്, ഒരു മതത്തിലെ പ്രശ്‌നമല്ല. ഞാന്‍ അമ്പലങ്ങളെ കുറിച്ചും ഗുരുദ്വാരകളെ കുറിച്ചും മസ്ജീദുകളെ കുറിച്ചും പറഞ്ഞു, ഇതൊന്നും അവര്‍ ശ്രദ്ധിച്ചിട്ടില്ല.

പിന്നെ അവര്‍ പറയുന്നത് നിങ്ങള്‍ ഭക്തി ഗാനങ്ങള്‍ ലൗഡി സ്പീക്കറിലൂടെ പാടുന്നില്ലേ? ഉണ്ട് ഞാന്‍ ഭക്തിഗാനങ്ങള്‍ പാടുന്നുണ്ട്. സര്‍ക്കാര്‍ നിയമമനുസരിച്ച് അതെല്ലാം രാത്രി പത്ത് മണിക്ക് മുമ്പെ അവസാനിക്കാറുണ്ട്. ഭക്തി പരിപാടികള്‍ ഞാന്‍ നിയമങ്ങള്‍ പാലിക്കാറുണ്ട്.’ എന്നാണ്

Leave a Reply

Your email address will not be published. Required fields are marked *

×