June 26, 2026 |
Share on

ചിയാന്‍ വിക്രമിന്റെ ധ്രുവനച്ചത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ എത്തി

ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് അനു ഇമ്മാനുവലാണ്

കോളിവുഡ് ഹിറ്റ്‌മേക്കര്‍ ഗൗതം മേനോന്റെ ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം ധ്രുവനച്ചത്രത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ടീസര്‍ എത്തി. വന്‍വരവേല്‍പായിരുന്നു ആരാധകര്‍ ആദ്യ ടീസറിന് നല്‍കിയത്. ജനുവരി 14-ന് പുറത്തുവിട്ട ടീസര്‍ ഇരുപത്തിയഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് അനു ഇമ്മാനുവലാണ്.

നരച്ച താടിയും മുടിയുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന ജോണ്‍ ഡാര്‍ക്ക്മാന്‍ എന്ന രഹസ്യാന്വേഷണ ഓഫീസറായി എത്തുന്ന വിക്രത്തിന്റെ ഗംഭീര സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. മലാളിയായ ജോമോനായിരു്ന്നു ആദ്യം ചിത്രത്തിന്റെ ക്യാമറ കൈക്കാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ആദ്യ ടീസര്‍

Leave a Reply

Your email address will not be published. Required fields are marked *

×