ചാര്‍ലെട്ടന്‍ ഹെസ്റ്റണ്‍ കേന്ദ്ര കഥാപാത്രമായ ബെന്‍ഹര്‍ 1880-ല്‍ ല്യൂ വാലേസ് എഴുതിയ നോവലിനെ ആസ്പദമാക്കിയുള്ളതാണ്
58 വര്‍ഷമായി ആ രംഗം നമ്മള്‍ക്ക് മുമ്പില്‍ എത്തിയിട്ട്. ഇന്നും ഒട്ടും ആവേശം ചോരാതെ തന്നെയാണ് ആ രംഗങ്ങള്‍ വീക്ഷിക്കുന്നത്. പറഞ്ഞുവരുന്നത് 1959-ല്‍ വില്ല്യം വയലേഴ്‌സിന്റെ സംവിധാനം ചെയ്ത ‘ബെന്‍ഹര്‍’ എന്ന സിനിമയിലെ രഥയോട്ട മത്സരത്തിലെ രംഗങ്ങളാണ്. ഹോളിവുഡിലെ ഏക്കാലത്തെയും മികച്ച സംഘട്ടന സംവിധായകനായ യാക്കിമ കാനെട്ടായിരുന്നു ആ രംഗങ്ങള്‍ക്ക് ചുക്കാന്‍ പടിച്ചത്. യാക്കിമയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബെന്‍ഹറിലെ രംഗങ്ങള്‍ ഇത്ര ആവേശോജ്ജ്വലമാവുകയില്ലായിരുന്നു.
ചാര്‍ലെട്ടന്‍ ഹെസ്റ്റണ്‍ കേന്ദ്ര കഥാപാത്രമായ ബെന്‍ഹര്‍ 1880-ല്‍ ല്യൂ വാലേസ് എഴുതിയ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. രഥയോട്ട മത്സരം നടത്തുന്നതിനുള്ള മൈതാനം 18 ഏക്കറോളം സ്ഥമെടുത്ത് സെറ്റിട്ടായിരുന്നു ചെയ്തത്. അന്ന് ലോകത്തിലെ ഏറ്റവും വലിയ ഫിലിം സെറ്റായിരുന്നു അത്. അതിന് മാത്രം തന്നെ ചിലവ് ഒരു മില്ല്യണിന് മുകളിലായി.
ആയിരത്തോളം ആളുകള്‍ ഒരു കൊല്ലത്തോളം കഷ്ടപ്പെട്ടാണ് പാറമടയായിരുന്ന ആ സ്ഥലത്ത് സെറ്റ് തയ്യാറാക്കിയത്. 1957 നവംബറില്‍ല്‍ യൂഗോസ്ലേവിയയില്‍ നിന്നും സിസിലിയില്‍ നിന്നും വാങ്ങിയ 78-ഓളം കുതിരകളെ പരിശീലിപ്പിച്ച് മികച്ച രീതിയില്‍ തയ്യാറാക്കിയത് ഹോളിവുഡിലെ പ്രശസ്തനായ മൃഗ പരിശീലകന്‍ ഗ്ലെന്‍ റാന്‍ഡലാണ്. ചിത്രത്തിലെ രഥയോട്ട മത്സരത്തിന്റെ രംഗം തയ്യാറാക്കാന്‍ മൂന്ന് മാസത്തോളമെടുത്തു. ബെന്‍ഹറിലെ ചരിത്രമായ ആ വീഡിയോ കാണാം-