അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് യാത്ര.ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്തു വിട്ടു. മലയാളം,തമിഴ് ,തെലുങ്ക് ടീസറുകള്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്തു എത്തും.രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
വളരെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം നേരത്തെ ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ്.റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നത് എന്നാല്‍ തമിഴ് മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്തു എത്തുന്നതിനാല്‍ ആണ് റിലീസ് വൈകിയത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. 5 കോടിക്ക് അടുത്ത തുകയ്ക്കാണ് ഓവര്‍സീസ് അവകാശം കൈമാറിയതെന്നാണ് റിപോര്‍ട്ടുകള്‍. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ എത്തുക.ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. 2019 ഫെബ്രുവരി 8ന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളം ടീസർ കാണാം
തമിഴ് ടീസർ കാണാം