June 13, 2026 |
Share on

ആമിര്‍ ഖാന്‍റെ ദംഗല്‍ ചൈനയില്‍ നമ്പര്‍ 2: ആദ്യ ദിവസം നേടിയത് 13.19 കോടി

ഇതുവരെ കണ്ട മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് പല ചൈനീസ് ആരാധകരും ഓണ്‍ലൈന്‍ റിവ്യു എഴുതിയിരിക്കുന്നത്.

ആമിര്‍ ഖാന്റെ ദംഗല്‍ ചൈനയിലും പണം വാരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം ചൈനയിലെ 9000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷന്‍ 13.19 കോടി രൂപയാണ്. ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി 2ന് ശേഷം കളക്ഷനില്‍ രണ്ടാം സ്ഥാനമാണ് ആദ്യ ദിവസം തന്നെ ചിത്രം നേടിയത്. ഇതുവരെ കണ്ട മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് പല ചൈനീസ് ആരാധകരും ഓണ്‍ലൈന്‍ റിവ്യു എഴുതിയിരിക്കുന്നത്.

ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സും പികെയുമെല്ലാം ചൈനയില്‍ വന്‍ വിജയങ്ങളായിരുന്നു. 4000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത പികെ 100 കോടി രൂപ നേടിയിരുന്നു. വ്യാപാര നിരീക്ഷകന്‍ തരണ്‍ ആദര്‍ശും ട്രേഡ് ട്രാക്കര്‍ രമേഷ് ബാലയുമാണ് കണക്കുകള്‍ ട്വീറ്റ് ചെയ്തത്.


ദംഗലിന്‍റെ ചൈനീസ് പോസ്റ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

×