June 13, 2026 |
Share on

അടുത്ത ജയിംസ് ബോണ്ടും ഡാനിയല്‍ ക്രേഗ് തന്നെ

താന്‍ ബോണ്ട് വേഷം ഇനി ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി 2015ല്‍ ക്രേഗ് ടൈം ഔട്ട് ലണ്ടനോട് പറഞ്ഞിരുന്നു.

പുതിയ ബോണ്ട് ചിത്രത്തിലും ഡാനിയല്‍ ക്രേഗ് തന്നെ ജയിംസ് ബോണ്ടായി എത്തും. ബോണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഇയോണ്‍ പ്രൊഡക്ഷന്‍, മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍ എന്നിവ ഇക്കാര്യം അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബര്‍ എട്ടിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാനിയല്‍ ക്രേഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രമാണിത്. താന്‍ ബോണ്ട് വേഷം ഇനി ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി 2015ല്‍ ക്രേഗ് ടൈം ഔട്ട് ലണ്ടനോട് പറഞ്ഞിരുന്നു.

സ്റ്റീവന്‍ സോഡര്‍ബര്‍ഗിന്റെ ലോഗന്‍ ലക്കി എന്ന ചിത്രമാണ് ഡാനിയല്‍ ക്രേഗ് ഏറ്റവും അവസാനം ചെയ്തത്. 2006ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ ആണ് ഡാനിയല്‍ ക്രേഗിന്റെ ആദ്യ ബോണ്ട് ചിത്രം. പുതിയ ബോ്ണ്ട് ചിത്രത്തില്‍ ടോം ഹാര്‍ഡി, ഐഡന്‍ ടേണര്‍, ടോം ഹിഡില്‍സ്റ്റണ്‍ എന്നീ നടന്മാരില്‍ ഒരാള്‍ ബോണ്ടായി എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഡാനിയല്‍ ക്രേഗ് തന്നെയായിരിക്കും അടുത്ത ബോണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

×