May 21, 2025 |
Share on

ദുല്‍ഖര്‍ സല്‍മാന്‍ ജമിനി ഗണേശനാകുന്നു: ചിത്രം ‘മഹാനടി’

തെലുങ്ക് സിനിമയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ധാരാളം നടമാര്‍ വന്ന് പോയെങ്കിലും മഹാനടി എന്ന പേര് സ്വന്തമാക്കിയത് സാവിത്രി മാത്രമാണെന്ന് അശ്വിന്‍ പറയുന്നു.

നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ ജമിനി ഗണേശനാകുന്നത് ദുല്‍ഖര്‍ സല്‍മാന്‍. ‘മഹാനടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. തമിഴിലും തെലുങ്കിലുമായി ഇറങ്ങുന്ന ചിത്രത്തില്‍ സമാന്ത അടക്കമുള്ളവര്‍ അഭിനയിക്കുന്നു. തെലുങ്ക് സിനിമയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ധാരാളം നടമാര്‍ വന്ന് പോയെങ്കിലും മഹാനടി എന്ന പേര് സ്വന്തമാക്കിയത് സാവിത്രി മാത്രമാണെന്ന് അശ്വിന്‍ പറയുന്നു. ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

1936 ജനുവരി നാലിന് ജനിച്ച സാവിത്രി 1950ല്‍ പുറത്തിറങ്ങിയ തെലുങ്ക് – തമിഴ് ചിത്രം സംസാരത്തിലൂടെയാണ് സാവിത്രി അഭിനയ രംഗത്തെത്തുന്നത്. ദേവദാസു, മിസമ്മ, പെണ്ണിന്‍ പെരുമൈ, പാസ മലര്‍, ഭലേ രാമുഡു, തൊടി കൊടല്ല്, മായാബസാര്‍, ഗുണ്ടമ്മ കഥ, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സാവിത്രി ചിന്നരി പപ്പാലു, ചിരഞ്ജീവി, മാതൃദേവത എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പിന്നണി ഗായിക കൂടിയായിരുന്നു സാവിത്രി.

Leave a Reply

Your email address will not be published. Required fields are marked *

×