രജനികാന്തിനെ നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രം കാല ജൂണ്‍ ആറിന് തീയറ്റുകളിലെത്താനിരിക്കുകയാണ്. കാലായുടെ കലാസംവിധായകന്‍ രാമലിംഗം വലിയ സന്തോത്തിലാണ്. മുംബൈയിലെ ധാരാവിയായി ചിത്രീകരിച്ചിരിക്കുന്ന സെറ്റ് വൈറലായി മാറിയതാണ് രാമലിംഗത്തെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ ചേരിയായ ധാരാവിയെ മുംബൈയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പകര്‍ത്തിയതിന് നൂറോളം വരുന്ന തൊഴിലാളികളുടെ കഠിനാധ്വാനമുണ്ട്.
കാഴ്ചയിലും ഘടനയിലും സെറ്റ് യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്ന് കാലായുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി ഉന്നത നിലവാരം പുലര്‍ത്തുന്ന സാമഗ്രികളാണ് സെറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചതെന്ന് രാമലിംഗം പറയുന്നു. യുനെസ്കോ ഹെറിറ്റെജ് സൈറ്റ് ആയി അംഗീകരിച്ച ധോബി ഘട്ട് അടക്കമുള്ളവ രാമലിംഗം ധാരാവിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പകര്‍ത്തി. ധാരാവി സെറ്റിന്‍റെ മേക്കിംഗ് വീഡിയോ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
വീഡിയോ: