July 16, 2026 |
Share on

ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ – ബി അജിത് കുമാറിന്റെ ‘ഈട’യുടെ ടീസറെത്തി

എഡിറ്ററായ അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് അജിത് കുമാര്‍ തന്നെ.

ഷെയ്ന്‍ നിഗവും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബി അജിത് കുമാറിന്റെ ചിത്രം ഈടയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് അജിത് കുമാര്‍ തന്നെ. എഡിറ്ററായ അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്.

ഛായാഗ്രഹണം പപ്പു. ജോണ്‍ പി വര്‍ക്കിയും ചന്ദ്രന്‍ വയ്യാട്ടുമ്മലുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റ്, സുബ്രഹ്മണ്യന്‍ കെവി. അശോക് ടി പൊന്നപ്പന്‍. ഗാനരചന അന്‍വര്‍ അലി. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×