പ്രായമായവര്‍, കുട്ടികളെ എടുത്ത് നില്‍ക്കുന്ന സ്ത്രീ, പുരുഷന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം ബസില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുക സാധാരണയാണ്. ഗര്‍ഭിണികള്‍ ബസില്‍ യാത്ര ചെയ്യുന്നത് പൊതുവെ കുറവായിരിക്കുമെങ്കിലും. മണി ദാമോദരന്റെ ദ ലാസ്്റ്റ് മിനുട്ട് എന്ന ഷോര്‍ട്ട് ഫിലിം ഇത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
തിരക്കുള്ള ഒരു ബസില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ കയറുന്നു. എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ആരും സീറ്റൊഴിഞ്ഞ് കൊടുക്കുന്നില്ല. ഏറെ നേരം അവര്‍ക്ക് നില്‍ക്കേണ്ടി വരുന്നു. ഇത് കണ്ട് ഒരു ഭിന്നശേഷിക്കാരന്‍ അവര്‍ക്ക് സീറ്റൊഴിഞ്ഞ് കൊടുക്കുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ മിനിട്ട് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം കാണുക.