June 07, 2026 |
Share on

കാറില്‍ സെക്‌സിലേര്‍പ്പെടുന്നയാളെ തട്ടിവിളിക്കുന്ന പരിണീതി ചോപ്ര: ‘മേരി പ്യാരി ബിന്ദു’ – ഭാഗം രണ്ട് ട്രെയ്‌ലര്‍

മേയ് 12ന് ചിത്രം തീയറ്ററുകളിലെത്തും.

പരിണീതി ചോപ്രയേയും ആയുഷ്മാന്‍ ഖുറാനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആകാശ് റോയ് സംവിധാനം ചെയ്യുന്ന മേരി പ്യാരി ബിന്ദുവിന്‌റെ ചാപ്റ്റര്‍ രണ്ട് ട്രെയ്‌ലര്‍ ഇറങ്ങി. ഒന്നാം ഭാഗത്തെ ട്രെയ്‌ലര്‍ അഭിയുടേയും (ആയുഷ്മാന്‍ ഖുറാന) ബിന്ദു (പരിണിതി ചോപ്ര) വിന്റേയും കുട്ടിക്കാലമാണ് പറയുന്നതെങ്കില്‍ രണ്ടാം ഭാഗം ഇരുവരുടേയും യൗവനകാലമാണ്. കൊല്‍ക്കത്ത നഗരമാണ് കഥാപശ്ചാത്തലം.

ഇരുവരും ജീവിതം ആഘോഷിക്കുകയാണ്. ആര്‍ഡി ബര്‍മന്റെ പ്രശസ്തമായ ദുനിയാ മേ ലോഗോം നേ എന്ന പാട്ട് ഉപയോഗിച്ചിരിക്കുന്നു. ബിന്ദു ധാരാളം തരികിടകള്‍ ഒപ്പിക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സെക്‌സിലേര്‍പ്പെടുന്ന യുവാവിനെ ബിന്ദു ഗ്ലാസില്‍ തട്ടി വിളിക്കുന്ന രംഗത്തോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. മേയ് 12ന് ചിത്രം തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×