June 06, 2026 |
Share on

ജോനാഥന്‍ ഡെമ്മിയുടെ ‘സൈലന്‍സ് ഓഫ് ദ ലാംബ്’ (1991) – ഒരു മികച്ച രംഗം

സ്റ്റാര്‍ലിംഗിന് കുറച്ച് ആത്മവിശ്വാസമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും ലക്ടര്‍ അവളെ ആവര്‍ത്തിച്ച് ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു: ഒരു ഭീകരജീവിയെയാണ് അവള്‍ നേരിടാന്‍ പോകുന്നതെന്ന കാര്യം.

ഡോ.ഹനിബല്‍ ലക്ടറും ക്ലാരിസ് സ്റ്റാര്‍ലിംഗും തമ്മിലുള്ള പ്രണയം പോലെ കോരിത്തരിപ്പിക്കുന്നതും താന്തോന്നിത്തം നിറഞ്ഞതും മനോഹരവുമായ മറ്റൊരു പ്രണയരംഗം ഒരു ചിത്രത്തിലും കാണാന്‍ സാധിക്കില്ല. സൈലന്‍സ് ഓഫ് ദ ലാംബ് (1991) എന്ന ജോനാഥന്‍ ഡെമ്മി ചിത്രത്തില്‍ വെളും നാല് സീനുകളില്‍ മാത്രമാണ് സ്റ്റാര്‍ലിംഗും ഡോ.ലക്ടറും ഒന്നിച്ചുവരുന്നത്. ഇരുവരും ശൃംഗരിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും വെല്ലുവിളിക്കുകയും പരസ്പരം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും വിചിത്രമായ ഒരു ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തുന്നില്ല. സ്റ്റാര്‍ലിംഗിന് കുറച്ച് ആത്മവിശ്വാസമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും ലക്ടറിന് അവളെ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്: ഒരു ഭീകരജീവിയെയാണ് അവള്‍ നേരിടാന്‍ പോകുന്നതെന്ന കാര്യം.

ഉള്‍ക്കരുത്തുള്ള ഒരു കുറ്റാന്വേഷണ പ്രമേയമുള്ള ചിത്രത്തില്‍ ഒരു എഫ്ബിഐ ഉദ്യോഗസ്ഥ (ക്ലാരിസ് സ്റ്റാര്‍ലിംഗ് ആയി ജോഡി ഫോസ്റ്റര്‍), ഒരു പരമ്പര കൊലപാതകിയെ (ജാമെ ‘ബഫലോ ബില്‍’ ആയി ടെഡ് ലെവിനെ) ഭോഗാസക്തനായ മറ്റൊരു പരമ്പര കൊലപാതകിയുടെ (ഹന്നിബല്‍ ലെക്ടര്‍ ആയി ആന്റണി ഹോപ്കിന്‍സ്) സഹായത്തോടെ വേട്ടയാടി പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അസ്വസ്ഥജനകമായ ക്ലോസ് അപ്പുകളും സംഭാഷണങ്ങളും നിറഞ്ഞ ചിത്രം ജോനാഥന്‍ ഡെമ്മെയുടെ ഏറ്റവും മികച്ച സസ്പന്‍സ് ചിത്രമായി വിലയിരുത്തപ്പെടുന്നു. ഭീതിജനകമായ ദൃശ്യങ്ങളുടേയും നടീനടന്മാരുടെ വിസ്മയാവഹമായ പ്രകടനത്തിന്റെയും കരുത്തില്‍ ചിത്രം ഒരു ക്ലാസിക് തലത്തിലേക്ക് എത്തി. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഏക ഹൊറര്‍ ചിത്രമാണ് സൈലന്‍സ് ഓഫ് ദ ലാമ്പ്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×