July 08, 2025 |

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ; ന്യൂനപക്ഷ സ്കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ചു

ഈ മാസം 15നാണ് ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കിയത്

ന്യൂനപക്ഷ സ്‌കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ചു. ഈ മാസം 15നാണ് ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുറത്തിറക്കിയത്.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്‌സ്‌മെന്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ്, ഐഐടി, ഐഐഎം സ്‌കോളർഷിപ്പ്, സി.എ. ഐസിഡബ്ല്യുഎ സ്‌കോളർഷിപ്പ്, യുജിസി, സിഎസ്ആർ, നെറ്റ് കോച്ചിങ്, ഐറ്റി സി ഫീസ് റീ ഇമ്പേഴ്‌സ്‌മെന്റ്, മദർ തെരേസ സ്‌കോളർഷിപ്പ്, എപിജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് എന്നീ 9 സ്‌കോളർഷിപ്പുകളാണ് പകുതിയായി വെട്ടിക്കുറച്ചത്.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി യുടെ ഭാഗമായാണ് വെട്ടി കുറവ് നടത്തിയത്. സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കുന്നത് സംസ്ഥാനത്തിൽ ചരിത്രത്തിൽ അപൂർവ്വമാണ്.

സ്കോളർഷിപ്പ് : നിലവിലുള്ളത് – വെട്ടിക്കുറച്ചത്

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് – 5,24,00,000 – 2,62,00,000
സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്മെന്റ് – 20,00,000 – 10,00,000
വിദേശ സ്കോളർഷിപ് – 1,70,00,000 – 85,00,000
ITT/IIM സ്കോളർഷിപ് – 20,00,000 – 10,00,000
CA/ICWA/CS സ്കോളർഷിപ് – 57,75,000- 28,87,500
UGC/NET കോച്ചിങ് – 19,17,536 – 9,58,768
ITC ഫീസ് റീ ഇംബേഴ്സമെന്റ് – 4,02,00,000 – 2,01,00,000
മദർ തെരേസ് സ്കോളർഷിപ് – 67,51,620 – 33,75,810
APJ അബ്ദുൽകലാം സ്കോളർഷിപ് – 82,00,000 – 41,00,000

content summary; Citing financial crisis, Kerala halves minority scholarships

Leave a Reply

Your email address will not be published. Required fields are marked *

×