April 18, 2025 |
Share on

ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ സി കെ വിനീത് ഉള്‍പ്പടെ മൂന്ന് മലയാളികള്‍ ഇടം നേടി

എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള 31 അംഗ ടീമില്‍ സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ഇടം നേടിയിരിക്കുന്നത്

ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ മൂന്ന് മലയാളികള്‍ ഇടം നേടി. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള 31 അംഗ ടീമില്‍ സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. 24 അംഗ അവസാന ടീമിനെ പരിശീലനത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. മാര്‍ച്ച് 12 മുതല്‍ ടീമിന്റെ പരിശീലനം തുടങ്ങും.

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് താരവും ഐലീഗിന്റെ ബംഗളുരു എഫ്സിയുടെ താരമവുമായ വിനീതിന്റെ കഴിഞ്ഞ ഐഎസ്എല്ലിലെ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്ന് നല്‍കിയത്. ഡല്‍ഹി ഡൈനാമോസിന്റേയും മോഹന്‍ ബഗാന്റേയും പ്രതിരോധനിരയിലെ താരമാണ് അനസ് എടത്തൊടിക. ഈസ്റ്റ് ബംഗാളിന്റേയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും സൂപ്പര്‍ ഗോളിയാണ് ടിപി രഹനേഷ്.

ടീം ഇന്ത്യ

ഗോള്‍ കീപ്പര്‍: സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ് സന്ധു, അമരിന്ദര്‍ സിംഗ്, ടി പി രഹനേഷ്

പ്രതിരോധം: പ്രീതം കോടല്‍, നിഷു കുമാര്‍, സന്ദേശ് ജിംഗന്‍, അര്‍ണാബ് മൊണ്ടാല്‍, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ, നാരായണ്‍ ദാസ്, ശുഭാഷിഷ് ബോസ്, ജെറി ലാന്റിന്‍സുവാല

മധ്യനിര: ജാക്കിചന്ദ് സിംഗ്, സെതിയേസെന്‍ സിംഗ്, ഉദന്ത സിംഗ്, മിലാന്‍ സിംഗ്, പ്രണോയ് ഹല്‍ദെര്‍, മുഹമ്മദ് റഫീഖ്, റൗളിന്‍ ബോര്‍ഗെസ്, ഹാലിചരണ്‍ നര്‍സാരി, സികെ വിനീത്, അന്തോണി ഡിസൂസ, ഐസക് വന്‍ലല്‍സൗമ, യൂഗെന്‍സണ്‍ ലിംഗ്ദോ

മുന്നേറ്റനിര: ജെജെ ലാല്‍പക്ലുവ, സുമീത് പാസി, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാലിംപിയ, റോബിന്‍ സിംഗ്

Leave a Reply

Your email address will not be published. Required fields are marked *

×