മഞ്ഞുരുകൽ മൂലം ആഗോള പ്രതിസന്ധിയിൽപ്പെട്ട രണ്ട് രാജ്യങ്ങളാണ് സ്വിറ്റ്‌സർലൻഡും ഇറ്റലിയും. ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുന്ന സ്ഥലമാണ് ആൽപ്‌സ് പർവ്വത നിര ഇവിടെയുണ്ടാകുന്ന മഞ്ഞുരുക്കമാണ് ഇപ്പോഴത്തെ പ്രശ്‌നം. ആൽപ്‌സ് പർവതനിരകളിലെ കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റം പുതിയ കാര്യമല്ല, ഇത് കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. എന്നാൽ ഇരുരാജ്യങ്ങൾക്കിടെയിലുമുണ്ടാകുന്ന ഈ മഞ്ഞുരുകൽ ഒരു രാജ്യാന്തര പ്രതിസന്ധിയായി മാറുന്നത് വളരെ വലിയൊരു പ്രതിസന്ധിയാണ്. രാജ്യങ്ങൾക്കിടയിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അതിർത്തി ഹിമപാളികൾ ഉരുകുന്നതോടെ ഇല്ലാതാവുകയാണ്. ഏറ്റവുമൊടുവിൽ ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൊന്നായ മാറ്റർഹോണിൻ്റെ താഴ്‌വരയിലെ സെർമാറ്റിൽ അതിർത്തി പുനർനിർണയിക്കേണ്ട അവസ്ഥയാണ് മഞ്ഞുരുക്കം മൂലം ഉണ്ടായത്. climate change forcing italy switzerland redraw national borders
2023 മെയ് മാസത്തിൽ ഇതു സംബന്ധിച്ച സംയുക്ത സ്വിസ്-ഇറ്റാലിയൻ കമ്മീഷൻ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഉടമ്പടി അംഗീകരിച്ചുകൊണ്ട് സ്വിസ് സർക്കാർ അതിർത്തി മാറ്റത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇറ്റലി ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യൂറോപ്പിലെ പ്രസിദ്ധമായ കായിക- വിനോദ സഞ്ചാരകേന്ദ്രമായ സെർമാറ്റിലെ അതിർത്തി മാറ്റം, വ്യാപാര താത്പര്യങ്ങളടക്കം മേഖലയിലെ മറ്റ് നിയന്ത്രണങ്ങളെയും സ്വാധീനിക്കുമെന്നതാണ് ഇറ്റലിയുടെ മൗനത്തിന് കാരണം. ഐസ് സ്കീയിംങ്, ഹെെക്കിംഗ് എന്നിവയ്ക്കായി വിനോദസഞ്ചാരികളുടെ ഒഴുക്കുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങൾ ഏത് നിയമത്തിൻ കീഴിലാകും എന്നത് മുതൽ അപകടങ്ങളുണ്ടായാൽ, ഏത് സർക്കാരാകും രക്ഷാപ്രവർത്തനം നടത്തുക തുടങ്ങി, പല കാര്യങ്ങളും അതിർത്തി മറ്റവുമായി ബന്ധപ്പെട്ടായിരിക്കും എന്നതും ശ്രദ്ധേയമാണ്.
പുതിയ കണക്കുപ്രകാരം 2023-ൽ സ്വിസിലെ ഹിമപാളികളുടെ 4% അലിഞ്ഞില്ലാതായി വ്യക്തമാകുന്നു. 2022 ൽ 6% നഷ്ടമുണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുരുക്കമായി ഇതിനെ കണക്കാക്കുന്നു. രണ്ട് വർഷത്തിനിടെ രാജ്യത്തെ ഹിമപാളികളിലെ 10 ശതമാനവും ഉരുകി തീർന്നിട്ടുണ്ട്. സ്വിസ് നിയന്ത്രണമുള്ള ആൽപ്‌സിലെ ഏറ്റവും ഉയർന്ന മേഖലയിൽ അലറ്റ്ഷ് ഹിമപാളികൾ 3 കിലോമീറ്ററോളം രാജ്യാതിർത്തിയിൽ നിന്ന് പിൻവലിഞ്ഞു. 1850 മുതൽ ആൽപ്‌സ് പർവതനിരകളിലെ താപനില രണ്ട് ഡിഗ്രിയോളം ഉയർന്നു, യുനെസ്കോ- അലെറ്റ്‌ഷ് ഫൗണ്ടേഷൻ കണ്ടെത്തലാണിത്. ലോകമെമ്പാടും ആഗോളതാപനം ഒരു ഡിഗ്രി വർദ്ധിച്ചപ്പോഴാണ് ഇവിടെയത് ഇരട്ടിയായത്. ഇറ്റലിക്ക് പുറമെ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, സ്ലോവേനിയ, മോണോകോ, ലിച്ചെൻസ്റ്റീൻ എന്നീ രാജ്യങ്ങളുമായി ആൽപ്‌സിൽ അതിർത്തി പങ്കിടുന്ന സ്വിറ്റ്‌സർലൻറിന് ഈ മഞ്ഞുരുക്കം തലവേദനയായി എന്ന് ചുരുക്കം. പർവതനിരകളേറെയുള്ള സ്വിസ് ഭൂപ്രദേശത്തിന്റെ കിഴക്ക്- തെക്ക് മേഖലകളെ ഈ മാറ്റം സാരമായി ബാധിച്ചുകഴിഞ്ഞു.
ഇറ്റലിയുടെയും സ്വിറ്റ്‌സർലൻഡിൻ്റെയും അതിർത്തിയിലെ സമീപകാല മാറ്റമായ കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ഹിമാനികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കകളുടലെടുക്കാൻ കാരണമാകുന്നു. climate change forcing italy switzerland redraw national borders
content summary; climate change forcing italy switzerland redraw national borders