June 04, 2026 |
Share on

മനുഷ്യന്റെ തലച്ചോറ് തിന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍; ‘ഹിന്ദു നരഭോജികള്‍’ എന്ന വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം

ദൃശ്യങ്ങളില്‍ ഇയാള്‍ തലയോട്ടി പാത്രമായി ഉപയോഗിച്ച് ലഹരി പാനീയം കുടിക്കുന്നതും കാണാം

മനുഷ്യ മാംസം തിന്നുന്നവരുടെ വീഡിയോ എടുക്കുകയും അവരുടെ കൂട്ടത്തിലിരുന്ന് മനുഷ്യന്റെ തലച്ചോറ് തിന്നുകയും ചെയ്യുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ വീഡിയോ വ്യാപമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ റെസാ അസ്‌ലാന്‍ ഇന്ത്യയിലെ അഘോരികളുടെ കൂടെ കൂടി മനുഷ്യമാംസം കഴിക്കുന്ന വീഡിയോയാണ് അമേരിക്കയിലെ ഹിന്ദുക്കളുടെ ഇടയില്‍ നിന്ന് ശക്തമായ് വിമര്‍ശനം നേരിടുന്നത്. ‘ബിലീവര്‍’ എന്ന തന്റെ പരിപാടിയുടെ ഭാഗമായിട്ടാണ് ഹിന്ദു നരഭോജികള്‍ എന്ന പേരില്‍ അസ്‌ലാന്‍ ഈ വീഡിയോ ഇട്ടിരിക്കുന്നത്.

അമേരിക്കയിലെ ഹിന്ദു വക്താവായ തുളസി ഗാബേര്‍ഡ് പറയുന്നത്- ‘ഞാന്‍ വളരെയധികം അസ്വസ്ഥയാണ്. കാരണം ഹിന്ദുവിസത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശക്തിയുള്ള ഒരു വീഡിയോയാണിത്.’

വരാണാസിയിലെ അഘോരികളുടെ ഇടയില്‍ നിന്നാണ് അസ്‌ലാന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഇയാള്‍ തലയോട്ടി പാത്രമായി ഉപയോഗിച്ച് ലഹരി പാനീയം കുടിക്കുന്നതും മനുഷ്യമാംസം കൊണ്ടുള്ള മാല തലയില്‍ ചാര്‍ത്തിയിരിക്കുന്നതും കാണാം.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/OWJE8P

Leave a Reply

Your email address will not be published. Required fields are marked *

×