June 07, 2026 |
Share on

കൊക്കൈന്‍ കേസ് പ്രതികളും നിഷാമും സുഹൃത്തുക്കളെന്നു പോലീസ്

അഴിമുഖം പ്രതിനിധി കൊക്കൈന്‍ കേസില്‍ അറസ്റ്റിലായവര്‍ നിഷാമിന്റെ ഫ്ലാറ്റ്  വാടകയ്ക്ക് എടുത്തതല്ലെന്നും സൗഹൃദത്തിന്റെ പുറത്ത് ഉപയോഗിച്ചതാണെന്നും പൊലീസ്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നിഷാമുമായി അറസ്റ്റിലായവര്‍ക്ക് ഉണ്ടായിരുന്ന സൗഹൃദമാണ് സ്‌മോക്കേഴ്‌സ് പാര്‍ട്ടി നടത്താന്‍ ഈ ഫ്ലാറ്റ് തെരഞ്ഞെടുക്കാന്‍ കാരണം. ഇതേ ഫ്ലാറ്റില്‍ ഇതിനു മുമ്പും സ്‌മോക്കേഴ്‌സ് പാര്‍ട്ടി നടന്നിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പല ന്യൂ ജനറേഷന്‍ സിനിമാതാരങ്ങളും ഈ സ്‌മോക്കേഴ്‌സ് പാര്‍ട്ടികളില്‍ സ്ഥിരം സാന്നിദ്ധ്യങ്ങള്‍ ആയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. പ്രതികളെ ഗോവയില്‍ കൊണ്ടുപോയി […]

അഴിമുഖം പ്രതിനിധി

കൊക്കൈന്‍ കേസില്‍ അറസ്റ്റിലായവര്‍ നിഷാമിന്റെ ഫ്ലാറ്റ്  വാടകയ്ക്ക് എടുത്തതല്ലെന്നും സൗഹൃദത്തിന്റെ പുറത്ത് ഉപയോഗിച്ചതാണെന്നും പൊലീസ്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നിഷാമുമായി അറസ്റ്റിലായവര്‍ക്ക് ഉണ്ടായിരുന്ന സൗഹൃദമാണ് സ്‌മോക്കേഴ്‌സ് പാര്‍ട്ടി നടത്താന്‍ ഈ ഫ്ലാറ്റ് തെരഞ്ഞെടുക്കാന്‍ കാരണം. ഇതേ ഫ്ലാറ്റില്‍ ഇതിനു മുമ്പും സ്‌മോക്കേഴ്‌സ് പാര്‍ട്ടി നടന്നിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പല ന്യൂ ജനറേഷന്‍ സിനിമാതാരങ്ങളും ഈ സ്‌മോക്കേഴ്‌സ് പാര്‍ട്ടികളില്‍ സ്ഥിരം സാന്നിദ്ധ്യങ്ങള്‍ ആയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. പ്രതികളെ ഗോവയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×