2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം രാജ്യം നടത്തിയ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നീക്കത്തിന് പിന്നാലെ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് കേണല്‍ സോഫിയ ഖുറേഷിയുടേത്. പാക് ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം കൊടുത്ത വനിതയാണ് കേണല്‍ സോഫിയ ഖുറേഷി. ഇതിനോടകം സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ് സോഫിയ ഖുറേഷി.
ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. 1999 ലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലൂടെയാണ് ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്.
2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. അന്ന് 35 വയസുള്ള സോഫിയ ബഹുരാഷ്ട്ര പരിശീലനത്തിനായി 40 അംഗ സംഘത്തെ നയിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു എക്‌സര്‍സൈസ് ഫോഴ്‌സ് 18. ആസിയാന്‍ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ദക്ഷിണ കൊറിയ, ചൈന, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോള ശക്തികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യുദ്ധാഭ്യാസത്തില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള സൈനികള്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ഏക വനിതാ ഓഫീസറായിരുന്നു സോഫിയ ഖുറേഷി. ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ ആര്‍മി പരിശീലന സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസര്‍ എന്ന അപൂര്‍വ ബഹുമതിയും അതോടെ സോഫിയയ്ക്ക് ലഭിച്ചു. ഒരു സ്ത്രീ എന്നതിലുപരി അവരുടെ കഴിവും പ്രയത്നവുമാണ് സോഫിയയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.
ഗുജറാത്ത് സ്വദേശിനിയായ സോഫിയ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദദാരിയാണ്. ആര്‍മി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് സോഫിയ. ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ച മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് സോഫിയയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെ തന്നെയാണ് അവര്‍ വിവാഹം കഴിച്ചത്.
2006 ല്‍ കോംഗോയില്‍ യുഎന്നിന്റെ സമാധാന ദൗത്യ സംഘത്തിന്റെ (പികെഒ) ഭാഗമായി സോഫിയ പ്രവര്‍ത്തിച്ചു. രാജ്യത്തുടനീളമുള്ള പരിചയസമ്പന്നരായ സമാധാന പരിപാലന പരിശീലകരുടെ ഒരു മത്സരപരീക്ഷയിലൂടെയാണ് അന്ന് ഖുറേഷിയെ തിരഞ്ഞെടുത്തിരുന്നത്. ആറ് വര്‍ഷത്തോളം യുഎന്നിനോടൊപ്പം സേവനം അനുഷ്ഠിച്ചു. യുഎന്നിലെ പങ്കാളിത്തത്തെ ‘അഭിമാനകരമായ നിമിഷം’ എന്ന് വിശേഷിപ്പിച്ച സോഫിയ കൂടുതല്‍ സ്ത്രീകളെ സേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാനുള്ള പ്രോത്സാഹനം നല്‍കി. 2010 മുതല്‍ പികെഒ കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സൈന്യത്തിലെ സ്ത്രീകളുടെ ആഖ്യാനത്തെ പുനര്‍നിര്‍വചിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥ എന്നാണ് സോഫിയ ഖുറേഷി അറിയപ്പെടുന്നത്.who is colonel sofiya qureshi the indian army officer in operation sindoor
Content Summary: who is colonel sofiya qureshi the indian army officer in operation sindoor