June 08, 2026 |
Avatar
Share on

കോപ്പ അമേരിക്ക; മെസിക്ക് ഹാട്രിക്ക്, പാനമയെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍

അഴിമുഖം പ്രതിനിധി ക്ലബ് ഫുട്‌ബോളിലെ മികവ് രാജ്യത്തിനു വേണ്ടി കാണിക്കുന്നില്ലെന്ന പരാതി തീര്‍ക്കുന്ന പ്രകടനത്തോടെ ലയണല്‍ മെസി ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തില്‍ പാനമയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജനന്റീന കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഷിക്കാഗോ സോള്‍ഡിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയാണ് മെസി ഹാട്രിക് നേടിയത്. ഒട്ടമെന്‍ഡി, അഗ്യൂറ എന്നിവരാണ് മറ്റു ഗോളുകളുടെ അവകാശി. കളി തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ അര്‍ജന്റീന തങ്ങളുടെ ആദ്യ […]

അഴിമുഖം പ്രതിനിധി

ക്ലബ് ഫുട്‌ബോളിലെ മികവ് രാജ്യത്തിനു വേണ്ടി കാണിക്കുന്നില്ലെന്ന പരാതി തീര്‍ക്കുന്ന പ്രകടനത്തോടെ ലയണല്‍ മെസി ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തില്‍ പാനമയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജനന്റീന കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

ഷിക്കാഗോ സോള്‍ഡിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയാണ് മെസി ഹാട്രിക് നേടിയത്. ഒട്ടമെന്‍ഡി, അഗ്യൂറ എന്നിവരാണ് മറ്റു ഗോളുകളുടെ അവകാശി.

കളി തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ അര്‍ജന്റീന തങ്ങളുടെ ആദ്യ ഗോള്‍ നേടി. എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് സ്വീകരിച്ച് ഒട്ടമെന്‍ഡിയായിരുന്നു ആദ്യഗോള്‍ നേടിയത്. അഗസ്‌റ്റോ ഫെര്‍ണാണ്ടസിനെ പിന്‍വലിച്ചാണ് മെസിയെ കോച്ച് ജെറാഡോ മാര്‍ട്ടിനോ ഇറക്കിയത്. കളത്തില്‍ ഇറങ്ങി ഏഴാം മിനിട്ടില്‍ തന്നെ മെസി തന്റെ ആദ്യ ഗോള്‍ നേടി. 78, 87 മിനിട്ടുകളിലായിട്ടായിരുന്നു മെസിയുടെ മറ്റു രണ്ടുഗോളുകളും പിറന്നത്. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ അഗ്യൂറയും ഒരു ഗോള്‍ നേടി പാനമയുടെ പരാജയം പൂര്‍ണമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×