June 15, 2026 |
Share on

സെക്യൂരിറ്റി ജീവനക്കാരന്റെ കൊല; നിഷാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അഴിമുഖം പ്രതിനിധി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി അബ്ദുള്‍ നിഷാമിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചന്ദ്രബോസിന്റെ മരണത്തോടെ നിലവിലെ കൊലപാതകശ്രമം എന്നത് മാറ്റി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പോലീസ് ഇന്ന് കോടതിക്ക് കൈമാറും.  അതിനിടെ ജില്ലയില്‍ നിഷാമിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരിച്ച ചന്ദ്രബോസിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിഷാമിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്ത് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി.   […]

അഴിമുഖം പ്രതിനിധി

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി അബ്ദുള്‍ നിഷാമിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചന്ദ്രബോസിന്റെ മരണത്തോടെ നിലവിലെ കൊലപാതകശ്രമം എന്നത് മാറ്റി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പോലീസ് ഇന്ന് കോടതിക്ക് കൈമാറും. 

അതിനിടെ ജില്ലയില്‍ നിഷാമിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരിച്ച ചന്ദ്രബോസിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിഷാമിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്ത് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×