April 19, 2025 |
Share on

കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നോ? സിഐഎയുടെ സംശയം

ഇത്തരമൊരു റിപ്പോര്‍ട്ടിന് ആധികാരികമായ തെളിവുകളില്ലെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി പറയുന്നുമുണ്ട്

കൊറോണ വൈറസുകളുടെ ഉതത്ഭവം ചൈനീസ് ലബോറട്ടറിയില്‍ നിന്നാകാമെന്ന സൂചനയുമായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. മൃഗങ്ങളില്‍ നിന്ന് ഉണ്ടായി എന്നതിനെക്കാള്‍ ചൈനയിലെ ലാബുകളില്‍ നിന്നു വൈറസുകള്‍ ചോര്‍ന്നതാകാമെന്നാണ് ശനിയാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ സി ഐ എ ഉയര്‍ത്തുന്ന സംശയം. ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഏറ്റവും പുതിയ വിലയിരുത്തലിലാണ് ചൈനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആരോപണം എത്തിയിരിക്കുന്നത്. അതേസമയം, ഇത്തരമൊരു സംശയം തങ്ങള്‍ ഉയര്‍ത്തുമ്പോഴും അതില്‍ അത്രവലുതായ ആത്മവിശ്വാസം ഇല്ലെന്ന ജ്യാമം എടുക്കലും സി ഐ എ നടത്തിയിട്ടുണ്ട്.

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മഹാമാരി പ്രകൃതിദത്ത ഉറവിടത്തേക്കാള്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഒരു വക്താവ് പറഞ്ഞത്.

ട്രംപ് ഭരണകൂടത്തിലെ പുതിയ സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്‌ളിഫ് എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു, കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിടുകയെന്നത്. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ടേമില്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു റാറ്റ്ക്ലിഫ്. കൊറോണ വൈറസിന്റെ ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ വളരെക്കാലമായി അനുകൂലിക്കുന്നയാളുമാണ് റാറ്റ്ക്ലിഫ്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുണ്ടായ ചോര്‍ച്ചയില്‍ നിന്നാണ് കൊവിഡ് വന്നതെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. കൊറോണ വൈറസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഹുവാന്‍ വെറ്റ് മാര്‍ക്കറ്റില്‍ നിന്നും വെറും 40 മിനിട്ട് മാത്രം അകലെയാണ് ആരോപണവിധേയമായ ലാബ്. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്ത നിഷ്പക്ഷ നിലപാട് സിഐഎ ഉപേക്ഷിക്കുകയാണെന്നാണ് വെള്ളിയാഴ്ച്ച പ്രസിദ്ധീകരിച്ച ബ്രീറ്റ്ബാര്‍ട്ട് ന്യൂസ് അഭിമുഖത്തില്‍ റാറ്റ്ക്ലിഫ് നിലപാട് പറഞ്ഞത്.

എന്നാല്‍ പുതിയ വിലയിരുത്തല്‍ പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ളതല്ലെന്നും, ട്രംപ് ഭരണകൂടത്തിന് മുമ്പുള്ളതാണെന്നും കൂടി അധികൃതര്‍ യുഎസ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ബൈഡന്‍ ഭരണത്തിന്റെ അവസാന ആഴ്ചകളിലാണ് കൊവിഡ് വൈറസ് സംബന്ധിച്ച പുനരവലോകനത്തിന് ഉത്തരവിട്ടതെന്നും, തിങ്കളാഴ്ച ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് അത് പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംശയത്തിന് ബലമുള്ളൊരു അടിസ്ഥാനമില്ലെന്ന് സി ഐ എ തന്നെ പറയുന്നുണ്ട്. വ്യക്തമായ ഇന്റലിജന്‍സ് തെളിവുകളൊന്നും തന്നെയില്ലാത്ത, വെറുമൊരു ആരോപണമായും ഈ റിപ്പോര്‍ട്ടിനെ കാണാം.  Covid-19 probably leaked from Chinese laboratory CIA report 

Content Summary; Covid-19 probably leaked from Chinese laboratory CIA report

Leave a Reply

Your email address will not be published. Required fields are marked *

×