June 14, 2026 |
Share on

സെക്രട്ടറിയുടെ പണി ഫുട്ബോള്‍ കമന്‍ററി പറയലല്ല; പന്ന്യനെതിരെ രൂക്ഷ വിമര്‍ശനം

അഴിമുഖം പ്രതിനിധി സിപിഐ സംസ്ഥാന സമ്മേളനത്തില്‍  സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. സോളാര്‍ പ്രശനത്തില്‍ ആളാകാന്‍ വേണ്ടിയുള്ളതാണ് പന്ന്യന്റെ സിപിഎം വിമര്‍ശനം എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണി സമരം പിന്‍വലിച്ചത് സിപിഐയോട് കൂടി ആലോചിച്ചിട്ടല്ലേയെന്നും, അന്ന് എതിര്‍ക്കാതെ പിന്നീട് എന്തിന് മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി സിപിഎമ്മിനെ കുറ്റം പറഞ്ഞ് നടന്നു എന്നും പ്രവര്‍ത്തകര്‍ ചോദിച്ചു.  കൂടാതെ ഫുട്‌ബോള്‍ കമന്ററി പറഞ്ഞും, മുടി മുറിച്ചുനടന്നും പന്ന്യന്‍ വില കളയുകയാണെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ ജനകീയ […]

അഴിമുഖം പ്രതിനിധി

സിപിഐ സംസ്ഥാന സമ്മേളനത്തില്‍  സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. സോളാര്‍ പ്രശനത്തില്‍ ആളാകാന്‍ വേണ്ടിയുള്ളതാണ് പന്ന്യന്റെ സിപിഎം വിമര്‍ശനം എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണി സമരം പിന്‍വലിച്ചത് സിപിഐയോട് കൂടി ആലോചിച്ചിട്ടല്ലേയെന്നും, അന്ന് എതിര്‍ക്കാതെ പിന്നീട് എന്തിന് മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി സിപിഎമ്മിനെ കുറ്റം പറഞ്ഞ് നടന്നു എന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. 

കൂടാതെ ഫുട്‌ബോള്‍ കമന്ററി പറഞ്ഞും, മുടി മുറിച്ചുനടന്നും പന്ന്യന്‍ വില കളയുകയാണെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ ജനകീയ പ്രശ്‌നങ്ങളൊന്നും ആരും ഏറ്റെടുക്കുന്നില്ല. ദേശീയ നേതാക്കള്‍ വെറുതെ ഇരിക്കുകയാണ്. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ ആംആദ്മി പാര്‍ട്ടിക്ക് വാടകയ്ക്ക് കൊടുക്കുന്നതാണ് നല്ലതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×