January 15, 2025 |
എ സജീവന്‍
എ സജീവന്‍
Share on

എന്തുകൊണ്ടിങ്ങനെ ദയനീയമായി തോറ്റു? ഇത്തവണ എന്തു ന്യായം പറയും?

ചിന്തിക്കേണ്ടത് എന്തുകൊണ്ട് ആലത്തൂരില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചുവെന്നതാണ്

‘ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് എന്തുകൊണ്ട്?’
ഈ ചോദ്യത്തിന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് പറയാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. കാരണം ഒന്ന്: രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായത്.  രണ്ട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത്. ഈ രണ്ടു കാരണങ്ങളും തങ്ങള്‍ക്ക് പിടിച്ചു നിര്‍ത്താനാവാത്ത അടിയൊഴുക്കാണ് സൃഷ്ടിച്ചതെന്നായിരുന്നു സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ന്യായീകരണം. അത് ഒരു പരിധിവരെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും വിശ്വസനീയവുമായിരുന്നു. CPM election loseabove all,all in all,but,also.

കാരണം, 2014 ല്‍ അധികാരത്തിലേറിയ ശേഷം നോട്ടുനിരോധനം മുതല്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതിലുള്ള കര്‍ക്കശ നിലപാടു വരെ കൈക്കൊണ്ട നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരരുതെന്ന അദമ്യമായ ആഗ്രഹം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്നു. കേരളത്തിലെ മതേതര വിശ്വാസികള്‍ക്കും അതേയളവില്‍ ആ ആഗ്രഹമുണ്ടായിരുന്നു. നരേന്ദ്രമോദിയെ താഴെയിറക്കാന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് കെല്‍പ്പുണ്ടെന്ന് അവര്‍ വിശ്വസിച്ചു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതൊരു ആവേശമായി. nor,obviously,once,overall

വയനാട്ടില്‍ മാത്രമല്ല, കേരളത്തിലുടനീളം.യു.ഡി.എഫിന് അനുകൂലമായി കുതിച്ചു പോകുന്ന തോണിക്ക് ശക്തമായൊരു ഉന്തായി ശബരിമലയിലെ യുവതീപ്രവേശന പ്രശ്‌നം. സത്യത്തില്‍ അത് ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിയാണ്. സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. പക്ഷേ, അതു നടപ്പാക്കുന്നതിന് പിണറായി സര്‍ക്കാര്‍ കാണിച്ച തിടുക്കവും ആവേശവും അവര്‍ക്ക് തിരിച്ചടിയായി. ശബരിമലയിലേയ്ക്ക് സ്ത്രീകളെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ കയറ്റണമെന്ന് കോടതി വിധിച്ചിട്ടില്ല. അവര്‍ക്ക് കയറാമെന്നേ വിധിയിലുള്ളൂ. എന്നാല്‍, കടുത്ത പ്രതിഷേധം നിലനില്‍ക്കെ ഇരുളിന്റെ മറവില്‍ കേരള പൊലിസ് രണ്ട് യുവതികളെ സന്നിധാനത്തെത്തിച്ചു. ഇത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചു. അവര്‍ പ്രതികരിച്ചു. നഷ്ടം എല്‍.ഡി.എഫിന്. ബി.ജെ.പിയും ശബരിമല പ്രശ്‌നത്തില്‍ സജീവമായി പ്രതിഷേധ രംഗത്തുണ്ടായിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെങ്കില്‍ അവരെ എതിര്‍ക്കുന്നവരില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യണമെന്നു ശബരിമല വിശ്വാസികള്‍ തീരുമാനിച്ചു. (ജയം യു.ഡി.എഫിന്. 20 ട്വന്റി ആവാതിരുന്നത് ഷാനിമോളെ ആലപ്പുഴയിലെ കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയതു കൊണ്ടാണെന്ന് അവര്‍ തന്നെ പിന്നീട് ആരോപിച്ചിട്ടുണ്ട്.) ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും വോട്ടുവിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. certainly,after that, during,especially,firstly,further,hence,last,lastly.

‘ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് എന്തുകൊണ്ട്?’
ഈ ചോദ്യത്തിന് ഇക്കുറി എന്തു ന്യായീകരണം നടത്താന്‍ എല്‍.ഡി.എഫിന് കഴിയും?
രാഹുല്‍ഗാന്ധി ഇത്തവണയും വയനാട്ടിലാണ് മത്സരിച്ചതെങ്കിലും 2019 ലെ പോലെ അത്ര ആവേശം ജനങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യ സഖ്യം ഇക്കുറി അധികാരത്തില്‍ വരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത തീരെയില്ലെന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ മതേതര മനസ്സുകള്‍. പശ്ചിമബംഗാളില്‍ സഖ്യം നടപ്പാകാതെ പോയതും മഹാരാഷ്ട്രയില്‍ എന്‍.സി.പിയും ശിവസേനയിലും ഭീകരമായ പിളര്‍പ്പുണ്ടായതും നരേന്ദ്രമോദി രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യതാരമായി രാഷ്ട്രീയ മുതലെടുപ്പു നടത്തിയതും കെജ്‌റിവാള്‍ അഴിമതിക്കേസില്‍ അഴിക്കുള്ളിലായതുമെല്ലാം ഇന്ത്യ സഖ്യത്തിന്റെ സാധ്യത കുറയ്ക്കുമെന്ന ആശങ്ക കേരളത്തിലെ മതേരത വിശ്വാസികള്‍ക്കും മുസ്ലിംന്യൂനപക്ഷത്തിനും ഉണ്ടായിരുന്നു. secondly.

Post Thumbnail
എന്റെ 22 കുട്ടികളെ കുറിച്ച് വിവരമില്ല: വെള്ളാര്‍മല സ്‌കൂളിലെ പ്രിന്‍സിപ്പല്‍വായിക്കുക

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ തെറ്റ് പിന്നീട് സര്‍ക്കാരും സി.പി.എമ്മും ഏറ്റു പറഞ്ഞതിനാല്‍ 2019 ലെ തിരിച്ചടിക്കു കാരണമായ ആ പ്രശ്‌നവും ഏതാണ്ട് പരിഹരിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും സഹമന്ത്രിമാരും നവകേരള യാത്ര നടത്തി ഭരണനേട്ടം ജനങ്ങളില്‍ എത്തിച്ചുവെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നതിനാല്‍ 2024 ലെ ജനവിധി ഒരിക്കലും 2019 ലേതു പോലെ ന്യായമില്ലായിരുന്നു. എന്നിട്ടും എന്തു കൊണ്ട് ദയനീയമായി തോറ്റു?
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട പ്രതികരണം ഇങ്ങനെയാണ്: ‘വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരേ ആശയപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലിന്റെ പ്രാധാന്യം ഉയര്‍ത്തുന്നതാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് അനുകൂലമായ വിധിയെഴുത്താണ് പൊതുവെ കേരളത്തില്‍ ഉണ്ടാകാറുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ഒരു സീറ്റാണ് കിട്ടിയത്. ഒരു സീറ്റുപോലും കിട്ടാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ ശരിയായ പരിശോധനയും ആവശ്യമായ തിരുത്തലും വരുത്തുന്ന ശൈലിയാണ് പാര്‍ട്ടി സ്വീകരിച്ചുവന്നിട്ടുള്ളത്. 2019 ലെ പരാജയം പരിശോധിച്ചു വിലയിരുത്തിയതിന്റെ ഫലമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം ലഭിച്ചതും നിയമസഭാ തെരഞ്ഞൈടുപ്പില്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചതും.’ഇതു പ്രാഥമിക പ്രതികരണമാണ്. CPM election lose.nor,obviously,once,overall

സംസ്ഥാന കമ്മിറ്റി അഞ്ചുദിവസം കൂലംകഷമായി ചര്‍ച്ച ചെയ്ത് തെറ്റുണ്ടെന്നു തോന്നിയാല്‍ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് തെറ്റു സംഭവിച്ചുവെന്നു ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യം വരട്ടെ. പക്ഷേ, പ്രാഥമിക വിലയിരുത്തലില്‍ തന്നെ ശരിയില്ലായ്മ ബോധ്യപ്പെടുന്നില്ലേ? ഗൗരവതരമാണോ ആ വിലയിരുത്തല്‍? nor,obviously,once,overall
ഇപ്പോള്‍ സംഭവിച്ച തോല്‍വിയും ബി.ജെ.പിയുടെ വോട്ടുകൊയ്ത്തും സി.പി.എം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേരിയറ്റും തന്നെ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കുണ്ടായ വോട്ടുകുതിപ്പ് അപകടകരമാണെന്നും അടിയന്തിരമായി അക്കാര്യം പരിഗണിച്ചു പരിഹാരമാര്‍ഗം തേടണമെന്നും അന്നു തീരുമാനിച്ചിരുന്നു. എന്നിട്ടെന്തു ചെയ്തു?
ഒന്നും ചെയ്തില്ല. ബി.ജെ.പിയിലേക്ക് സി.പി.എം അണികളില്‍ നിന്നുള്ള വോട്ടുചോര്‍ച്ച തടയാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. അതിന്റെ ഫലമാണിപ്പോള്‍ കേരളത്തിലുടനീളം, മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മണ്ഡലങ്ങളിലുള്‍പ്പെടെ കണ്ടത്. എല്‍.ഡി.എഫ് വോട്ട് കുത്തനെ കുറഞ്ഞു. സി.പി.എമ്മിന്റെ വോട്ട്ബാങ്കായിരുന്ന ഈഴവ വോട്ടുകളില്‍ ബി.ജെ.പി പിടിമുറുക്കി. 2021 ലെ ചരിത്രവിജയത്തിനിടയിലും ശരിയായി വിലയിരുത്തിയ കാര്യത്തില്‍ ഫലപ്രദമായ ഇടപെടുലുണ്ടായില്ലെന്നതിന്റെ തെളിവാണ് ബി.ജെ.പി കുതിപ്പു കണ്ട ഈ തെരഞ്ഞെടുപ്പു ഫലം. certainly,after that, during,especially,firstly,further,hence,last,lastly.

തൃശൂരില്‍ മാത്രമല്ലേ ബി.ജെ.പി ജയിച്ചുള്ളൂവെന്നതും സുരേഷ് ഗോപി സിനിമാ നടനായതുകൊണ്ടുള്ള കൗതുകമാണ് അദ്ദേഹത്തിന് വിജയത്തിന് കാരണമായതെന്നതും ജനത്തിന് ബോധ്യപ്പെടുന്ന ന്യായീകരണമേയല്ല. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 11 നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും എട്ടിടത്ത് രണ്ടാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെയും ആറ്റിങ്ങലില്‍ വി. മുരളീധരന്റെയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്റെയും പരാജയത്തെ തിളങ്ങുന്ന പരാജയമെന്നേ പറയാനാകൂ. അത്ര മികച്ച വോട്ടു വിഹിതം അവര്‍ക്കുണ്ടായി. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും മികച്ച വോട്ട് വിഹിതമുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അവിടെയെല്ലാം മത്സരിച്ചത് സെലിബ്രിറ്റികളോ സിനിമാതാരങ്ങളോ അല്ലല്ലോ.
‘വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരേ ആശയപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലിന്റെ പ്രാധാന്യം ഉയര്‍ത്തുന്നതാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം.’ഇതാണല്ലോ സി.പി.എമ്മിന്റെ ആദ്യപ്രതികരണത്തിലെ ആദ്യ വാചകം.സംഘ്പരിവാര്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ എത്രമാത്രം വേരൂന്നിയാലും കേരളത്തിന്റെ മണ്ണില്‍ അതു നടക്കില്ല എന്നാണല്ലോ നാമെല്ലാം ഏറെക്കാലം വിചാരിക്കുകയും വീമ്പിളക്കുകയും ചെയ്തത്. certainly,after that, during,especially,firstly,further,hence,last,lastly.

Post Thumbnail
തെരഞ്ഞെടുപ്പ് ദിവസത്തെ ആത്മകഥ വിവാദംവായിക്കുക

എന്നാല്‍, 2019 ലെ തിരഞ്ഞെടുപ്പില്‍ അതു തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും നാം വീമ്പിളക്കിയത് അതെല്ലാം നൈമിഷിക പ്രകടനങ്ങളാണെന്നും മുമ്പ് മൂവാറ്റുപുഴ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേമം നിയമസഭാ തെരഞ്ഞെടുപ്പിലും ആ നൈമിഷിക വിജയം കണ്ടതാണെന്നുമാണ്. 2019ല്‍ കേരളമാകെ വ്യാപിച്ച ബി.ജെ.പി വോട്ടുവിഹിത വര്‍ദ്ധനയെ ഫലപ്രദമായി നേരിടാനുള്ള രാഷ്ട്രീയതന്ത്രം പയറ്റാന്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും പ്രത്യേകിച്ച് സി.പി.എമ്മിനും കഴിഞ്ഞില്ല. ‘വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരേ ആശയപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലിന്റെ പ്രാധാന്യം ഉയര്‍ത്തുന്നതാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം എന്നത് ഗൗരവത്തോടെ കണ്ടു മുന്നേറിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയാകും ഉണ്ടാകുക. although, another, because,before,certainly.

2019 ലെ പോലെ 2024 ലും ഒരു സീറ്റ് ലഭിച്ചില്ലേയെന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ യു.ഡി.എഫിന് അനുകൂലമായാണ് കേരളം വിധിയെഴുതാറുള്ളതെന്നതും പുറത്തുപറയേണ്ട ന്യായീകരണമല്ല. 2019 ലെ രാഷ്ട്രീയ സുനാമി 2014 ല്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. തോല്‍വിക്കു കണ്ടെത്താവുന്ന ആകെയൊരു കാരണം ഭരണവിരുദ്ധ വികാരമാണ്. അതിന് എടുത്തു പറയാന്‍ ഒട്ടേറെ വിഷയങ്ങളുമുണ്ടല്ലോ.
ഇനി ചിന്തിക്കേണ്ടത് മറ്റിടങ്ങളിലെല്ലാം ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടും എന്തുകൊണ്ട് ആലത്തൂരില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചുവെന്നതാണ്. അതാണ് സി.പി.എം ആഴത്തില്‍ പരിശോധിക്കേണ്ടത്. രാധാകൃഷ്ണന്റെ വിശേഷണം അദ്ദേഹം സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണെന്നതോ മന്ത്രിയാണെന്നതോ അല്ല, അദ്ദേഹം കറകളഞ്ഞ ജനകീയനാണ് എന്നതാണ്. അന്നും ഇന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന അവരുടെ ഹൃദയസ്പന്ദനം അറിയുന്ന നേതാവാണ്. ഏത് എതിര്‍സുനാമിയിലും ജനം അദ്ദേഹത്തിന് വോട്ടു ചെയ്യും. ആറ്റിങ്ങലില്‍ ജയത്തിനടുത്തുള്ള തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ജോയിയുടെ കാര്യത്തിലും ഇതേ വിലയിരുത്തല്‍ നടത്താം. അദ്ദേഹവും ഇത്ര ശക്തമായ പോരാട്ടം നടത്തിയത് ജനകീയതയുടെ ബലത്തിലാണ്. above all,all in all,but,also.

യു.ഡി.എഫിന്റെ തൃശൂരിലെ തോല്‍വിയെക്കുറിച്ചു കൂടി ഇവിടെ പറയേണ്ടതുണ്ട്. അവിടെ സുരേഷ്‌ഗോപിയുടെ താരപ്രഭാവമാണ് ജയിച്ചതെന്നു വിശ്വസിക്കാന്‍ വഴിയില്ല. കോണ്‍ഗ്രസ്സില്‍ ഇത്രയേറെ ഗ്രൂപ്പുകളിയുള്ള വേറൊരു ജില്ലയില്ല. അതിന്റെ ഫലം കരുണാകരനും മക്കളും നേരത്തേ അനുഭവിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്കു ചേക്കേറിയ പദ്മജ പറഞ്ഞത് താന്‍ അങ്ങനെ ചെയ്തത് കോണ്‍ഗ്രസ്സില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കാരണമായാണ് എന്നാണ്. തന്നെ തോല്‍പ്പിച്ചവര്‍ തന്നെ തന്റെ സഹോദരന്റെയും കാലുവാരുമെന്നും തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ പദ്മജ പറഞ്ഞു. but also.
അതു തന്നെ സംഭവിച്ചു. തൃശൂരില്‍ 2019 നെ അപേക്ഷിച്ച് യു.ഡി.എഫിന് കുറഞ്ഞത് 86,965 വോട്ട്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,686. വോട്ടുപോയ വഴിവ്യക്തമാണല്ലോ. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥഛികളില്‍ ഏറ്റവും ജനകീയനും കരുത്തനുമായ സുനില്‍കുമാര്‍ തോറ്റെങ്കിലും അദ്ദേഹത്തിന് 2019 നെ അപേക്ഷിച്ച് 16196 വോട്ട് കൂടുതല്‍ കിട്ടിയെന്നതും ചിന്തിക്കണം. മുരളിയുടെ വോട്ട് ഇത്രമേല്‍ ചോര്‍ന്നില്ലായിരുന്നെങ്കില്‍ തൃശൂരില്‍ സുനില്‍കുമാര്‍ ജയിക്കുമായിരുന്നു. ഒരു കാര്യം ഉറപ്പാണ്.

Post Thumbnail
ഒന്നും ഒളിക്കാനില്ലെന്ന് ടെലിഗ്രാം, അവസരം മുതലെടുക്കാന്‍ റഷ്യവായിക്കുക

പഴയ രാഷ്ട്രീയ കേരളമല്ല പുതിയ രാഷ്ട്രീയ കേരളം. അവിടെ സ്ഥിരം വോട്ടു ബാങ്കുകളില്‍ വിശ്വസിച്ച് ഉറങ്ങിയിരുന്നാല്‍ പണി കിട്ടും. എല്ലാ തോല്‍വിക്കാലത്തും പറയുമ്പോലെ ‘തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചു തെറ്റു തിരുത്തും’ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മടിച്ചിരുന്നാലും പണികിട്ടും.above all,all in all,but,also.

 

English Summary: CPM crisis in Kerala: What’s behind the election lose?

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

×