July 17, 2026 |
Share on

സക്കീര്‍ ഹുസൈനെ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി

അഴിമുഖം പ്രതിനിധി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിഎ സക്കീര്‍ ഹുസൈനെ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണ് സക്കീര്‍ ഹുസൈനെ പുറത്താക്കിയ വിവരം അറിയിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീര്‍ ഹുസൈനെതിരായ നടപടിയുണ്ടായത്. ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും പോലീസ് അന്വേഷണം പൂര്‍ത്തിയയാലെ കൂടുതല്‍ നടപടി എടുക്കുകയുള്ളൂവെന്നും പി രാജീവ് വ്യക്തമാക്കി. സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയില്‍ കോടതി […]

അഴിമുഖം പ്രതിനിധി

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിഎ സക്കീര്‍ ഹുസൈനെ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണ് സക്കീര്‍ ഹുസൈനെ പുറത്താക്കിയ വിവരം അറിയിച്ചത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീര്‍ ഹുസൈനെതിരായ നടപടിയുണ്ടായത്. ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും പോലീസ് അന്വേഷണം പൂര്‍ത്തിയയാലെ കൂടുതല്‍ നടപടി എടുക്കുകയുള്ളൂവെന്നും പി രാജീവ് വ്യക്തമാക്കി.

സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയാനിരിക്കുകയാണ്. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. കളമശേരി ഏരിയ സെക്രട്ടറിയുടെ ചുമതല ടി.കെ മോഹന് നല്‍കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×