June 13, 2026 |
Share on

ഓസ്ട്രേലിയക്കെതിരെ ന്യൂസിലണ്ടിന് ഒരു വിക്കറ്റ് ജയം

അഴിമുഖം പ്രതിനിധി ആതിഥേയര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡിന് ഒരു വിക്കറ്റിന്റെ നാടകീയ ജയം. 152 റൺസ് എന്ന ചെറിയ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ന്യൂസീലാന്‍ഡിന് വേണ്ടി 5 വിക്കറ്റ് എടുത്ത ട്രെന്റ് ബൌള്‍ട്ട് ആണ് കളിയിലെ കേമന്‍. 24 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം കിവികള്‍ക്ക് മികച്ച തുടക്കം നല്‍കി. അനായാസ വിജയം നേടുമെന്നു തോന്നല്‍ കിവികള്‍ നല്‍കിയെങ്കിലും  ആറ് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്  കളി ആവേശകരമാക്കി. […]

അഴിമുഖം പ്രതിനിധി

ആതിഥേയര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡിന് ഒരു വിക്കറ്റിന്റെ നാടകീയ ജയം. 152 റൺസ് എന്ന ചെറിയ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ന്യൂസീലാന്‍ഡിന് വേണ്ടി 5 വിക്കറ്റ് എടുത്ത ട്രെന്റ് ബൌള്‍ട്ട് ആണ് കളിയിലെ കേമന്‍.

24 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം കിവികള്‍ക്ക് മികച്ച തുടക്കം നല്‍കി. അനായാസ വിജയം നേടുമെന്നു തോന്നല്‍ കിവികള്‍ നല്‍കിയെങ്കിലും  ആറ് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്  കളി ആവേശകരമാക്കി. ഒന്നിന് 78 എന്ന നിലയില്‍ നിന്ന് നാലിന് 79 എന്ന നിലയിലേക്ക് കിവികള്‍  പതറി. തുടരെ തുടരെ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട കിവി പടയില്‍ പിടിച്ചു നിന്നത് വില്യംസണാണ്. 22-ാം ഓവര്‍ അവസാനിച്ചപ്പോള്‍  കിവികള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ജയിക്കാന്‍ വെറും 6 റണ്‍സ് മാത്രം അവശ്യമായിരുന്ന ഈ സാഹചര്യത്തില്‍ കുമിന്‍സിന്‍റെ ബോളില്‍  സിക്സര്‍ പറത്തി വില്യംസണ്‍ കിവീകള്‍ക് വേണ്ടി ജയം സ്വന്തമാക്കി.

തുടക്കത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കംഗാരുപ്പട 32.2 ഓവറില്‍ 151 റണ്‍സ് നേടി ഓള്‍ ഔട്ട്‌ ആയിരുന്നു. ആസ്‌ത്രേലിയന്‍ നിരയില്‍ ഒറ്റ ബാറ്റ്‌സ്മാന് പോലും അര്‍ദ്ധശതകം പൂര്‍ത്തീകരിക്കാനായില്ല. ബ്രാഡ് ഹഡിന്‍ നേടിയ 43 റണ്‍സാണ് ആസ്‌ത്രേലിയയുടെ ഒരു ബാറ്റ്‌സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×