April 20, 2025 |

അവധിക്കാലം, ട്രെയിനില്‍ സീറ്റൊഴിവില്ല, വെയ്റ്റിംഗ് ലിസ്റ്റില്‍ മൂവായിരത്തിലധികം പേര്‍

കണികണ്ടുണരാന്‍ നാട്ടില്‍ പോകാനാകാതെ മലയാളികള്‍

ജോലിക്കായും പഠനത്തിനായും സ്വന്തം നാടുവിട്ട് മറ്റൊരു നഗരത്തിലേക്ക് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ മറ്റു നഗരങ്ങളിൽ താമസിക്കുന്നവരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന സമയമാണ് ഉത്സവസീസണുകൾ. വിഷുവിനും ഓണത്തിനും ക്രിസ്തുമസിനുമെല്ലാം വീട്ടിൽ പോകാൻ ട്രെയിനിൽ സീറ്റുണ്ടാകുമോ എന്ന ആശങ്ക മാസങ്ങൾക്ക് മുന്നേ മനസിൽ കയറിപ്പറ്റും. യാത്രക്കാരുടെ ഈ ദുരിതം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്, എന്നാൽ ഇത് അവസാനിക്കുന്നുമില്ല.crisis over train tickets in Kerala 

തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ച്ചകൾക്ക് മുൻപ് തന്നെ വെയിറ്റിങ് ലിസ്റ്റ് മൂവായിരത്തിന് മുകളിലായിരുന്നു. തിങ്കളാഴ്ച്ച വിഷുവായതിനാൽ വെള്ളി, ശനി (11, 12) ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ഈ ദിവസങ്ങളിൽ സ്ലീപ്പർ അടക്കമുള്ള കോച്ചുകളിൽ മൂവായിരത്തിന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്.

യാത്രക്കാരുടെ ആവിശ്യപ്രകാരം ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിലേക്ക് കൊല്ലം ട്രെയിൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്ക് മറ്റ് ട്രെയിനുകളുണ്ട് ഇവയിലും തുടർ യാത്ര നടത്താമെന്നതാണ് ഏക ആശ്വാസം.

മലബാറിനെ അപേക്ഷിച്ച് തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ വെയിറ്റിങ് ലിസ്റ്റിൽ ടിക്കറ്റ് കാത്തിരിക്കുന്നത്. ഐആർസിടിസി വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ഇരു ഭാഗങ്ങളിലേക്കും രണ്ട് ട്രെയിനുകൾ വീതം സ്‌പെഷ്യലായി അനുവദിച്ചാൽ മാത്രമെ നിലവിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ട് എല്ലാവർക്കും നാട്ടിലെത്താൻ കഴിയു. കൊല്ലം വരെ അനുവദിച്ച സ്പെഷ്യൽ ട്രെയിൻ തെക്ക് ഭാഗത്തുള്ളവർക്ക് ഗുണം ചെയ്യുമെങ്കിലും, മലബാറിലെ ആളുകൾ ടിക്കറ്റില്ലാതെ കഷ്ടപ്പെടുകയാണ്.

ദിവസേന ഓടുന്ന തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ആലപ്പി എക്‌സ്പ്രസ്, കൊല്ലം എക്‌സ്പ്രസ്, എന്നീ ട്രെയിനുകളിലായി ആകെ 2,200ലധികം ടിക്കറ്റുകളാണ് നിലവിൽ വെയിറ്റിങ് ലിസ്റ്റിലുള്ളത്. സ്ലീപ്പർ മാത്രം ആയിരത്തിന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്. വൈകീട്ട് 7.30ക്ക് പുറപ്പെടുന്ന ട്രെയിനിലാണ് ഏറ്റവുമധികം ബുക്കിങ് നടന്നിട്ടുള്ളത്.

മലബാറിലേക്ക് മാംഗളൂരു സൂപ്പർഫാസ്റ്റ്, മെയിൽ, വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിലായി 1300ലധികം പേരാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്. രാത്രി 8.10നുള്ള മെയിലിലാണ് ഏറ്റവും കൂടുതൽ ബുക്കിങുള്ളത്. വിഷു അവധിക്ക് നാട്ടിലേക്ക് പോകുന്നവരായിരിക്കാം ടിക്കറ്റ് ബുക്ക് ചെയ്തത് അതിനാൽ തന്നെ കൺഫേം ടിക്കറ്റുകൾ റദ്ദാക്കാനുള്ള സാധ്യത കുറവാണ്, വെയിറ്റിങ് ലിസ്റ്റിൽ തുടരുന്ന ആളുകൾക്ക് നിരാശയേകുന്ന കാര്യമാണിത്.

ട്രെയിനിൽ ടിക്കറ്റ് ലഭിക്കുന്നില്ല എന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ദക്ഷിണ റെയിൽ വേ കഴിഞ്ഞ തവണ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് നൽകിയിരുന്നു. എന്നാൽ, അവസാനനിമിഷം, യാത്രപുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് മാത്രമാണ് ട്രെയിൻ അനുവദിച്ചത്. അതുകൊണ്ട് നിരവധിയാളുകൾ അറിയാതെ പോവുകയും, പലരും അറിഞ്ഞ് വന്നപ്പോഴേക്ക് ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് പോവുകയും ചെയ്ത അവസ്ഥയായിരുന്നു.

11,12 ദിവസങ്ങളിൽ രാത്രിയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ഏകദേശം സീറ്റുകളും ബുക്ക് ആയ അവസ്ഥയാണ് നിലവിൽ.പാതിരാത്രി മുതൽ‌ എല്ലാ സമയത്തും ബസുകളിൽ വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനെക്കാൾ കഷ്ടമാണ് കേരളത്തിന് പുറത്തുനിന്നും വിഷു ആഘോഷിക്കാനായി നാട്ടിലെത്തുന്നവരുടെ അവസ്ഥ. ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്ത ആളുകൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെയാണ്. എന്നാൽ യാത്രക്കാരുടെ ആവശ്യം മുതലെടുത്ത് പല ട്രാവൽ ഏജൻസികളും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് എത്തുന്നതിന് ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് ബസ് ചാർജ് കൂട്ടുന്ന ഏജൻസികളുടെ നയം തിരിച്ചടിയാണ്. ഏതെങ്കിലും വിധേന നാട്ടിലെത്തുക എന്ന ആവിശ്യവുമായി നിൽക്കുന്ന ആളുകൾക്ക് ഉയർന്ന നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ് ഏക മാർ​ഗം.crisis over train tickets in Kerala 

content summary; There is a crisis over train tickets in Kerala for those traveling home

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×