മണിയന്‍ കാക്കക്ക് അമ്മായി ചോറുരുട്ടി കൊക്കില്‍ വച്ചു കൊടുത്താലെ കഴിയ്ക്കൂ

മണിയന്റെ ശാപ്പാട് കണ്ടത് 750,00-ഓളം പേരാണ്

ഈ മണിയന്‍ കാക്കക്ക് അമ്മായി ചോറുരുട്ടി കൊക്കില്‍ വച്ചു കൊടുത്താലെ കഴിയ്ക്കൂ. ഇല്ലെങ്കില്‍ അമ്മായിക്കും അയല്‍കാര്‍ക്കും ഇവന്‍ സൈ്വര്യം കൊടുക്കൂലാ. ക്രാ..ക്രാ എന്നും പറഞ്ഞ് തൊണ്ടകീറി നിലവിളിക്കും. മണിയന്‍ ആള് ഇത്തിരി പോന്നോളാം കാക്കയാണെങ്കിലും ശബ്ദം ജുറാസിക് പാര്‍ക്ക് ഇട്ട് ഡിടിഎസ് എഫക്ടുള്ള തീയറ്ററില്‍ നിന്ന് വരുന്നതുപോലെയാണ്. ഇപ്പോള്‍ മണിയന്‍ കാക്കയുടെ പ്രശ്‌നം വിശപ്പാണ്. അതിന് അമ്മായി ചോറ് കൊടുക്കണം. അതിന് ബഹളം വച്ച് അമ്മായിയെ ശല്യം ചെയ്യുകയാണ്. അവസാനം അമ്മായി അനന്തരവളുടെ വീട്ടില്‍ നിന്ന് ചോറ് വാങ്ങിച്ച് ഉരുളകളാക്കി കൊടുത്തിട്ടാണ് മണിയന്‍ ഒന്ന് അടങ്ങിയത്. മണിയന്റെ ശാപ്പാട് കണ്ടത് 750,00-ഓളം പേരാണ്.

This post was last modified on February 27, 2017 8:35 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment