June 06, 2026 |
Share on

അനന്തു കൃഷ്ണന്റെ അമ്മയുടെയും സഹോദരിയുടെയും പേരില്‍ കോടികളുടെ സ്വത്ത്; ഇരുവരും ഒളിവില്‍

തട്ടിപ്പിനായി ഡിജിറ്റല്‍ ഗ്രാമം എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രതി അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്. അമ്മയുടെയും സഹോദരിയുടെയും പേരിലായിരുന്നു കോടികളുടെ ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തല്‍. സഹോദരിയുടെ വീടിന് സമീപത്ത് വിവിധയിടങ്ങളിലായി ഭൂമി വാങ്ങിയതിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.csr fund scam; acused anathu krishnan bought the land worth crores in the name of sister and mother 

പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും, കര്‍ണാടകയില്‍ മുന്തിരിത്തോട്ടവും പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും വാങ്ങിയതായാണ് വിവരം. അനന്തുകൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ അമ്മയും സഹോദരിയും വീട് പൂട്ടി പോയി.

തട്ടിപ്പിനായി ഡിജിറ്റല്‍ ഗ്രാമം എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് വാങ്ങിയ ഇന്നോവ ക്രിസ്‌റ്റോ അടക്കം മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ വാഹനങ്ങളും പ്രതിയുടെ അനധികൃത സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക വിവരശേഖരണം നടത്തി.

അതേസമയം സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു.

തട്ടിപ്പ് വിവരം പുറത്തുവരുന്നതോടെ കേരളത്തിലുടനീളമുള്ള ജില്ലകളില്‍ നിന്ന് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അനന്തുകൃഷ്ണനെതിരെ പറവൂരില്‍ മാത്രം 607 പരാതികളാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്നും 700 കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നും രണ്ടായിരത്തിലേറെ പരാതിക്കാരുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കുടുംബശ്രീ അംഗങ്ങള്‍ അടക്കമുള്ള സ്ത്രീകളെയാണ് വ്യാപകമായി തട്ടിപ്പിന് ഇരയാക്കിയത്. നിലവില്‍ ആയിരക്കണക്കിന് പരാതികളാണ് സംസ്ഥാനത്ത് ഉടനീളമുള്ള പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിരിക്കുന്നത്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെട്ടാണ് അനന്തു കൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്. എന്‍ജിഒ ഉപദേശക സമിതിയില്‍ അനന്തു ഉള്‍പ്പെടുത്തിയത് പ്രമുഖരെയായിരുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ അണിനിരത്തിയാണ് ഇയാള്‍ വിശ്വാസ്യത നേടിയെടുത്തത്.

തട്ടിപ്പ് നടത്താനായി പ്രതി അനന്തു കൃഷ്ണന്‍ 2,500ഓളം എന്‍ജിഒകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ എന്‍ജിഒ പ്രോജക്ട് കണ്‍സള്‍ട്ടിംഗ് ഏജന്‍സി എന്ന പേരില്‍ ട്രസ്റ്റ് കീഴിലായിരുന്നു പ്രവര്‍ത്തനം നടത്തിയത്. ട്രസ്റ്റില്‍ 5 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തട്ടിപ്പിനായി പ്രധാനമായും നാല് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. അക്കൗണ്ടുകളിലേക്ക് 500 കോടി രൂപ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.csr fund scam; acused anathu krishnan bought the land worth crores in the name of sister and mother 

Content Summary: csr fund scam; acused anathu krishnan bought the land worth crores in the name of sister and mother

Leave a Reply

Your email address will not be published. Required fields are marked *

×