July 24, 2026 |
Share on

മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് ബാലന്‍ മരിച്ചനിലയില്‍

അഴിമുഖം പ്രതിനിധി പ്രാവിനെ മോഷ്ടിച്ച കുറ്റം ആരോപിക്കപ്പെട്ട 15 വയസ്സുള്ള ദളിത് ബാലനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗോഹാനയിലാണ് സംഭവം. ഹരിയാനയിലെ തന്നെ ഫരീദാബാദിലെ സണ്‍പേദ് ഗ്രാമത്തില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിന്റെ ഞെട്ടല്‍മാറും മുമ്പാണ് ഈ സംഭവം പുറത്തവരുന്നത്. സോനപത് ജില്ലയിലെ ഗോഹാനയിലെ വീട്ടിലാണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ബാലന്‍ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഈ ബാലനെതിരെ പ്രാവ് മോഷണം ആരോപിച്ച് […]

അഴിമുഖം പ്രതിനിധി

പ്രാവിനെ മോഷ്ടിച്ച കുറ്റം ആരോപിക്കപ്പെട്ട 15 വയസ്സുള്ള ദളിത് ബാലനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗോഹാനയിലാണ് സംഭവം. ഹരിയാനയിലെ തന്നെ ഫരീദാബാദിലെ സണ്‍പേദ് ഗ്രാമത്തില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിന്റെ ഞെട്ടല്‍മാറും മുമ്പാണ് ഈ സംഭവം പുറത്തവരുന്നത്. സോനപത് ജില്ലയിലെ ഗോഹാനയിലെ വീട്ടിലാണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ബാലന്‍ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഈ ബാലനെതിരെ പ്രാവ് മോഷണം ആരോപിച്ച് ഗഡിയ ലോഹാര്‍ എന്ന സമുദായക്കാര്‍ സോനപത് പൊലീസിനെ സമീപിച്ചിരുന്നുവെന്ന് എസ് പി പറയുന്നു. എന്നാല്‍ ബാലനെ ലോഹാറുകളാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നും പൊലീസ് കസ്റ്റഡിയിലാണ് ബാലന്‍ മരിച്ചതെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. തെറ്റുകാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി അവര്‍ റോഡ് ഉപരോധിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×