February 14, 2025 |
Share on

64 പ്രതികള്‍, 13 വയസ് മുതല്‍ പീഡനം; പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട ക്രൂരതകള്‍

34 പേരുടെ വിവരങ്ങള്‍ പെണ്‍കുട്ടി എഴുതി വച്ചിട്ടുണ്ട്, അഞ്ചു പേര്‍ അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും

പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിടേണ്ടി വന്നത് അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍. അഞ്ചു വര്‍ഷത്തിനിടയില്‍ 60 ലേറേ പേര്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. ജില്ല ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെണ്‍കുട്ടി എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. 64 പേര്‍ പ്രതികളാകുമെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ 34 പേരുടെ പേരുകള്‍ പെണ്‍കുട്ടി എഴുതി വച്ചിട്ടുണ്ടെന്നും പറയുന്നു. എല്ലാവരുടെയും പേരില്‍ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

13 വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ടത്. കാമുകനായ ആളായിരുന്നു പീഡനം നടത്തിയത്. ഇയാളുടെ സുഹൃത്തുക്കളും, പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയടെ ലൈംഗികമായി ദുര്യുപയോഗം ചെയ്തിട്ടുണ്ട്. പലയിടങ്ങളില്‍ വച്ച് പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. പിതാവിന്റെ ഫോണ്‍ വഴി 32 പേരെ പരിചയപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലും, കാറിലും, പെണ്‍കുട്ടിയുടെ വീട്ടിലെത്തിയുമൊക്കെ ചൂഷണം നടത്തിയിട്ടുണ്ട്. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ചൂഷകരില്‍ ഭൂരിഭാഗവും. പ്രായപൂര്‍ത്തിയാകാത്ത ചിലരും പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇപ്പോള്‍ പതിനെട്ട് വയസുണ്ട് പെണ്‍കുട്ടിക്ക്. 13 വയസ് മുതല്‍ താന്‍ ചൂഷണം ചെയ്യപ്പെടാന്‍ തുടങ്ങിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. കാമുകന്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി, അത് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവച്ചത്. അച്ഛന്റെ ഫോണ്‍വഴി പരിചയപ്പെട്ടവരും പെണ്‍കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.

പന്തളത്തെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലാണ് പെണ്‍കുട്ടി ആദ്യമായി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അവിടെ നിന്നും വിവരം ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ പെണ്‍കുട്ടിയെ എത്തിച്ചു. അവിടെ വച്ച് നടത്തിയ കൗണ്‍സിലിംഗിലൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ജില്ല പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.  Dalit girl sexually abused case pathanamthitta

Content Summary; Dalit girl rape case pathanamthitta

×